ആപ്പിളിന്റെ ഉയരം കൂടിയ പരസ്യ ബോര്‍ഡ് ദുബൈയില്‍ ഒരുങ്ങുന്നു

Posted on: March 6, 2015 7:43 pm | Last updated: March 6, 2015 at 7:43 pm
SHARE

ദുബൈ: പ്രമുഖ ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പരസ്യ ബോര്‍ഡുകളില്‍ ഒന്ന് ദുബൈയില്‍ ഒരുങ്ങുന്നു. ലോകം മുഴുവനുമുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങള്‍ക്ക് മുകളില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ദുബൈയിലും നിര്‍മാണം പുരോഗമിക്കുന്നത്. ഐ ഫോണ്‍ സിക്‌സിന്റെ ഫോട്ടോയുടെ വ്യക്തത ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതിനായാണ് ഇത്തരം പരസ്യബോര്‍ഡുകള്‍ കമ്പനി സ്ഥാപിക്കുന്നത്. ശൈഖ് സായിദ് റോഡില്‍ ഇന്റര്‍നെറ്റ് സിറ്റിക്ക് സമീപത്താണ് ദുബൈയില്‍ സ്ഥാപിക്കുന്ന പരസ്യ ബോര്‍ഡിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.
കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് മുകൡ കുത്തനെ പരസ്യം പതിച്ചതോണോയെന്ന് കാഴ്ചക്ക് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവ സ്ഥാപിക്കുന്നത്. അടുത്തിടെയായി ഐ ഫോണ്‍ സിക്‌സിന്റെയും ഐ ഫോണ്‍ സിക്‌സ് പ്ലസിന്റെയും ക്യാമറയെ ജനങ്ങളില്‍ എത്തിക്കാന്‍ തീവ്രമായ ക്യാമ്പയിനാണ് കമ്പനി നടത്തുന്നത്. 24 രാജ്യങ്ങളിലായി 77 വ്യത്യസ്ത ടോണുകളില്‍ ഇപ്പോള്‍ തന്നെ പരസ്യബോര്‍ഡുകള്‍ ഉയര്‍ന്നുകഴിഞ്ഞു. സാംസംഗ് ഗ്യാലക്‌സി എക്‌സ് സിക്‌സ് വിപണിയില്‍ ഇറക്കിയ മാര്‍ച്ച് ഒന്നിന് തന്നെയാണ് ആപ്പിള്‍ ഇത്തരം ഒരു കാമ്പയിന് തുടക്കമിട്ടിരിക്കുന്നതെന്നതാണ് ഏറെ കൗതുകകരം.