Connect with us

Kerala

ചന്ദ്രബോസ് കൊലക്കേസ്: ഡി ജി പിക്കെതിരായ തെളിവുകള്‍ പി സി പുറത്തുവിട്ടു

Published

|

Last Updated

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ പ്രതി വിവാദ വ്യവസായി നിസാമിനെ രക്ഷപ്പെടുത്താന്‍ ഉന്നത ഗൂഢാലോചന നടന്നുവെന്ന ആരോപണത്തിന് തെളിവായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സംഭാഷണം ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ് പുറത്തുവിട്ടു. ഡി ജി പി. എം എന്‍ കൃഷ്ണമൂര്‍ത്തിയും തൃശൂര്‍ മുന്‍ തൃശൂര്‍ പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബും തമ്മിലുള്ള സംഭാഷണത്തിന്റെ സി ഡിയാണ് പി സി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ജോര്‍ജ് സി ഡി പരസ്യപ്പെടുത്തിയത്. ഈ സി ഡി തന്റെ ആരോപണങ്ങള്‍ക്കുള്ള തെളിവായി പി സി ജോര്‍ജ് ഇന്നലെ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു.

നിലവിലെ ഡി ജി പി ബാലകസുബ്രഹ്മണ്യത്തിന് വേണ്ടിയാണ് തൃശൂര്‍ പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെ കൃഷ്ണമൂര്‍ത്തി വിളിച്ചതെന്നാണ് പി സി ജോര്‍ജ് വ്യക്തമാക്കുന്നത്. സി ഡിയിലെ സംഭാഷണത്തില്‍ സ്വാമിയുടെ താത്പര്യപ്രകാരമാണ് താന്‍ നിങ്ങളെ (ജേക്കബ് ജോബിനെ) വിളിക്കുന്നതെന്ന് കൃഷ്ണമൂര്‍ത്തി പറയുന്നുണ്ട്. സ്വാമി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ബാലസുബ്രഹ്മണ്യത്തെയാണെന്ന് പി സി ജോര്‍ജ് വ്യക്തമാക്കുന്നു. നിസാമിനെ കസ്റ്റഡിയിലെടുത്ത ഉടനെയാണ് ഇരുവരും തമ്മില്‍ ആദ്യമായി ബന്ധപ്പെട്ടത്. പിന്നീട് ജേക്കബ് ജോബ് കൃഷ്ണമൂര്‍ത്തിയെ വിളിച്ചപ്പോള്‍ സ്വാമിയുടെ താത്പര്യമാണെന്നാണ് കൃഷ്ണമൂര്‍ത്തി പറയുന്നത്.

അതേസമയം, പി സി ജോര്‍ജ് നല്‍കിയ സി ഡിയില്‍ ബാലസുബ്രഹ്മണ്യത്തെ സംശയിക്കത്തക്ക തെളിവുകള്‍ ഒന്നുമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.