ബജറ്റിന് നിയമസഭ വളഞ്ഞ് സമരം നടത്താന്‍ എല്‍ഡിഎഫ് തീരുമാനം

Posted on: March 6, 2015 12:44 pm | Last updated: March 7, 2015 at 12:03 am
SHARE

ldfതിരുവനന്തപുരം: ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭ വളഞ്ഞ് സമരം നടത്താന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. ബാര്‍കോഴക്കേസില്‍ പ്രതിയായ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കേണ്ടെന്നാണ് മുന്നണി തീരുമാനം. ബജറ്റിന് തലേദിവസം രാത്രി തന്നെ സമരം തുടങ്ങും.
സമരം നിയന്ത്രിക്കാന്‍ ഉപസമിതിയേയും ഇടതുമുന്നണി നിയോഗിച്ചു. എല്ലാ കക്ഷികളില്‍ നിന്നും ഓരോ അംഗങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും സമിതി. അടുത്ത വെള്ളിയാഴ്ചയാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. അന്ന് സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.