ഒരു ക്രിമിനല്‍ കേസിലും താന്‍ ഇടപെടാറില്ലെന്ന് ഡിജിപി

Posted on: March 6, 2015 12:27 pm | Last updated: March 7, 2015 at 12:03 am
SHARE

balasubraതിരുവനന്തപുരം: ഒരു ക്രിമിനല്‍ കേസിലും താന്‍ ഇടപെടാറില്ലെന്ന് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. നിസാമിനെ തനിക്ക് അറിയില്ല. നിസാമിന് വേണ്ടി ഇടപെടാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. നിയമപ്രകാരം ചെയ്യേണ്ട കാര്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട്. ഈ പറയുന്ന ക്രിമിനല്‍ വ്യക്തികളുമായി തനിക്ക് ബന്ധമില്ല. ഇപ്പോഴത്തെ വിവാദങ്ങളില്‍ മനോവിഷമമുണ്ട്. പി സി ജോര്‍ജിന്റെ ഉദ്ദേശം എന്താണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.