നിസാമിന് വേണ്ടി ഇടപെട്ടിട്ടില്ല: എം എന്‍ കൃഷ്ണമൂര്‍ത്തി

Posted on: March 6, 2015 12:10 pm | Last updated: March 7, 2015 at 12:03 am
SHARE

MN-Krishnamoorthy-6-3-2015തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ പിസി ജോര്‍ജിന്റെ ആരോപണങ്ങള്‍ മുന്‍ ഡിജിപി എംഎന്‍ കൃഷ്ണമൂര്‍ത്തി തള്ളി. കൊലക്കേസ് പ്രതി നിസാമടക്കം ആരുമായും ബന്ധമില്ല. ഒരു സാമൂഹികവിരുദ്ധനുവേണ്ടിയും ഇടപെട്ടിട്ടില്ല. നിസാമിന് വേണ്ടി ആരേയും വിളിച്ചിട്ടില്ല. ചിലര്‍ വെറുതെ കഥയുണ്ടാക്കുകയാണ്. സംശയമുള്ളവര്‍ക്ക് തന്റെ മൊബൈല്‍ പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സസ്‌പെന്‍ഷനെ കുറിച്ച് സംസാരിക്കാന്‍ എസ്പി ജേക്കബ് ജോബ് തന്നെ വിളിച്ചിരുന്നെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു. നിസാമിനെ രക്ഷിച്ചെടുക്കാന്‍ ഡിജിപി ബാലസുബ്രഹ്മണ്യത്തിനുവേണ്ടി കൃഷ്ണമൂര്‍ത്തി എസ്പി ജേക്കബ് ജോബിനെ വിളിച്ചെന്നായിരുന്നു പി സി ജോര്‍ജിന്റെ ആരോപണം.