നിസാമിനുവേണ്ടി ഇടപെട്ട ഡിജിപിക്കെതിരെ നടപടിയെടുക്കണമെന്ന് പി സി ജോര്‍ജ്

Posted on: March 6, 2015 11:55 am | Last updated: March 7, 2015 at 12:03 am
SHARE

pc georgeതിരുവനന്തപുരം: ചന്ദ്രബോസിനെ കൊലപ്പെടുത്തിയ വ്യവസായി നിസാമിനുവേണ്ടി ഡിജിപി ഇടപെട്ടു എന്ന ആരോപിച്ച ചീഫ് വിപ്പ് പി സി ജോര്‍ജ് തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി. തെളിവുകള്‍ അടങ്ങിയ സിഡിക്കൊപ്പം ഡിജിപിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന കത്തും അദ്ദേഹം നല്‍കി. മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തി തൃശൂര്‍ മുന്‍കമീഷണര്‍ ജേക്കബ് ജോബിനോട് സംസാരിക്കുന്നതാണ് സിഡിയിലുള്ളത്.
ഡിജിപി ബാലസുബ്രഹ്മണ്യത്തിനുവേണ്ടി നിസാമിനെ രക്ഷിച്ചെടുക്കാന്‍ കൃഷ്ണമൂര്‍ത്തി എസ്പി ജേക്കബ് ജോബിനോട് സംസാരിക്കുന്നതാണ് സിഡിയിലെന്നാണ് റിപ്പോര്‍ട്ട്. ഡിജിപിക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ സിഡി പരസ്യപ്പെടുത്തുമെന്ന് ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. 40 ഓളം നീണ്ടുനില്‍ക്കുന്ന സിഡി പിസി ജോര്‍ജ് ഇന്നലെ രാത്രിയിലാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. ആഭ്യന്തരമന്ത്രിക്കും തെളിവുകള്‍ നല്‍കും. ഡിജിപിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ആഭ്യന്തരമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.