കൊക്കെയ്ന്‍ കേസ്: മുഖ്യപ്രതി പിടിയില്‍

Posted on: March 6, 2015 10:28 am | Last updated: March 7, 2015 at 12:03 am
SHARE

Shine Tom

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. നൈജീരിയക്കാരനായ ഒക്കോവ ചിഗോസി കോളിന്‍സാണ് പിടിയിലായത്. ഗോവയില്‍ നിന്നാണ് കൊച്ചി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒക്കോവയെക്കുറിച്ച് പൊലീസിന് രഹസ്യ സന്ദേശം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ക്കുവേണ്ടിയുള്ള പരിശോധന ശക്തമാക്കിയത്. ലഹരിപദാര്‍ത്ഥങ്ങള്‍ കൊച്ചിയിലേക്ക് എത്തിക്കുന്ന റാക്കറ്റിന്റെ പൂര്‍ണവിവരങ്ങളാണ് സിറ്റി പൊലീസിന് ലഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
ജനുവരി 30നാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും നാല് യുവതികളും കൊച്ചി കടവന്ത്രയിലെ ഫഌറ്റില്‍ പൊലീസ് പിടിയിലായത്. പ്രതികള്‍ക്ക് കൊക്കെയ്ന്‍ എത്തിച്ചത് ഒക്കോവയാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ താന്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഷൈന്‍ പറഞ്ഞിരുന്നു. കേസിലെ അഞ്ച് പ്രതികളും ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പ്രാഥമിക പരിശോധനഫലം വ്യക്തമാക്കിയിരുന്നു.