മേല്‍പ്പാലം അവഗണനക്കെതിരെ പ്രതീകാത്മക വിലാപയാത്ര നടത്തി

Posted on: March 6, 2015 10:15 am | Last updated: March 6, 2015 at 10:15 am
SHARE

പാലക്കാട്: റെയില്‍വേ ബജറ്റില്‍ നൂറുകണക്കിന് മേല്‍പ്പാലങ്ങള്‍ അനുവദിച്ച കേന്ദ്രസര്‍ക്കാരും റെയില്‍വേ അധികൃതരും അഞ്ചുവര്‍ഷമായി സമരം നടത്തുന്ന അകത്തേത്തറ നടക്കാവ് മേല്‍പ്പാലത്തിന് അനുമതി നല്‍കാത്തത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതീകാത്മക വിലാപയാത്ര നടത്തി. രാവിലെ അകത്തേത്തറ പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച വിലാപയാത്രയോടനുബന്ധിച്ചു നടന്നയോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ ശിവരാജേഷ് അധ്യക്ഷതവഹിച്ചു. തുടര്‍ന്ന് നടക്കാവ് ഗേറ്റ്, കല്ലേക്കുളങ്ങര അമ്പലം വഴി ഡി ആര്‍എം ഓഫീസിനു മുന്നില്‍ സമാപിച്ചു.
ജനറല്‍ സെക്രട്ടറി സുബേദാര്‍ മേജര്‍ കെ രാധാകൃഷ്ണന്‍, സുലൈമാന്‍, എ സി മോഹനന്‍, മോഹന്‍ദാസ്, സുരേന്ദ്രന്‍, രഘുനാഥ്, അബ്ദുള്‍ഖാദര്‍, കെ സി രാജന്‍, ഉണ്ണികൃഷ്ണന്‍ തെക്കേത്തറ, എം വി രാമചന്ദ്രന്‍ നായര്‍, എം ജനാര്‍ദ്ദനന്‍, ടി പി സുരേന്ദ്രമേനോന്‍, ബാലസുബ്രഹ്മണ്യന്‍, വേണുഗോപാല്‍, ഷെനിന്‍ മന്ദിരാട്, അഭിലാഷ്, ലെനിന്‍, സുബാഷ്, കെ എ രാമകൃഷ്ണന്‍, റാഫി ജൈനിമേട്, ബഷീര്‍ അഹമ്മദ്, കെ പി ബിജു, ടി അരവിന്ദാക്ഷന്‍, അഡ്വ. ജോണ്‍ ജോണ്‍, രാമസ്വാമി (സായ് ഹോസ്പിറ്റല്‍), ബാബു പാടത്ത്, പി വി മുരളീധരന്‍, ടി പി രവീന്ദ്രന്‍, അഡ്വ. ഷാജി, എം എം കബീര്‍, മോഹനന്‍ നടക്കാവ്, രാജന്‍, ശെല്‍വന്‍ പാടത്ത്, വി സ്വാമിനാഥന്‍, സുനില്‍കുമാര്‍, എം ശിവനാരായണന്‍, മുകുന്ദന്‍ വിദ്യാനഗര്‍ എന്നിവര്‍ സംസാരിച്ചു.

വനിതകള്‍ക്ക് യന്ത്രവല്‍കൃത കൊയ്ത്തു പരിശീലനം
പാലക്കാട്: ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന മഹിള കിസാന്‍ സശാക്തീകരണ്‍ പരിയോജന പദ്ധതിയുടെ ഭാഗമായി നെല്‍കൃഷി പുനരുദ്ധാരണം ലക്ഷ്യമിട്ടുകൊണ്ടുള്ള യന്ത്രവല്‍കൃത കൊയ്ത്തു പരിശീലനത്തിന്റെ ഉദ്ഘാടനം തൃത്താല എം എല്‍ എ വി ടി ബല്‍റാം നിര്‍വ്വഹിച്ചു. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ 80 ദിവസം തൊഴിലെടുത്ത 50 വയസ്സില്‍ താഴെയുള്ള വനിതകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. സാങ്കേതിക പരിജ്ഞാനം വര്‍ദ്ധിപ്പിച്ച് ശാസ്ത്രീയ കൃഷിരീതിയിലൂടെ നെല്‍കൃഷിയെ പുനരുജ്ജീവിപ്പിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. തൃത്താല ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നായി 149 വനിതകള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 72 പേര്‍ 18 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കി. തൃത്താല ബ്ലോക്കിനുകീഴില്‍ 14 ലേബര്‍ ടീമുകളാണ് ഉള്ളത്.