ഉത്തേജകമരുന്ന് വിവാദം: പി ജി മനോജിനെ പുറത്താക്കി

Posted on: March 6, 2015 10:14 am | Last updated: March 6, 2015 at 10:14 am
SHARE

പാലക്കാട്: ജില്ലാസ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഉത്തേജകമരുന്നുകള്‍ ഉപയോഗിക്കുന്നവെന്ന വിവാദ പ്രസ്താവന നടത്തിയ പറളി സ്‌കൂളിലെ കായികാധ്യാപകനും അത്‌ലറ്റിക് പരിശീലകനുമായ പി ജി മനോജിനെ ജില്ലാഅത്‌ലറ്റിക് അസോസിയേഷന്‍ ജനറല്‍ കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയതായി അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഇക്കഴിഞ്ഞ ജില്ലാ സ്‌കുള്‍ കായികമേള നടക്കുന്ന സമയത്താണ് പി വി മനോജ് ജില്ലാ സ്‌കൂള്‍ കായികമേളകളിലുള്‍പ്പെടെ ആളെ കൊല്ലുന്ന ഉത്തേജകമരുന്നുകള്‍ ഉപയോഗിക്കുണ്ടെന്നും തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും വെളിപ്പെടുത്തിയത്.
ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ തെളിവുകള്‍ നല്‍കാനും ഇത്തരമൊരു പ്രസ്താവന നടത്താനുണ്ടായ സാഹചര്യം വിശദീകരിക്കാനും ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി രേഖാമൂലം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വരെ യാതൊരു മറുപടിയും നല്‍കാത്തത് മൂലമാണ് ഇത്തരമൊരു തീരുമാനം അസോസിയേഷന്‍ കൈക്കൊണ്ടിട്ടുള്ളതെന്ന് അസോസിയേഷന്‍ ‘ാരവാഹികള്‍ പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കായികമേളയിലോ, ജില്ലാ സ്‌കൂള്‍ കായികമേളയിലോ ഒരു കായിക താരം പോലും ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയില്ല, മികച്ച നിലവാരത്തിലുള്ള കായികതാരങ്ങളെ വാര്‍്‌ത്തെടുക്കുന്ന വ്യക്തിയാണ് മനോജ് എന്നതില്‍ സംശയമില്ല. എന്നാല്‍ അദ്ദേഹം നടത്തിയ പ്രസ്താവന ഗൗരവ തരമാണ്.
ഇത്തരമൊരു സഹാചര്യത്തിലാണ് തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന് തയ്യാറാവത്തതിനെ തുടര്‍ന്നാണ് നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമായ പ്രസ്താവനകള്‍ നടത്തി മുഴുവന്‍ കായികതാരങ്ങളെയും പരിശീലകരെയും ഉത്തേജകമരുന്ന് സംശയത്തില്‍ നിര്‍ത്തുകയും അത് വഴി കായികസമൂഹത്തിന് അപമാനമുണ്ടാക്കുകയും ചെയ്ത പേരില്‍ മനോജിന്റെ പേരില്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികളെ കായിക പരിശീലനത്തിന് യാതൊരു തടസ്സവുമില്ലെന്നും അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മാനേജിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും.
പത്രസമ്മേളനത്തില്‍ ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് സി ഹരിദാസ്, സെക്രട്ടറി എം രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് വി ഓമനക്കുട്ടന്‍, പ്രവര്‍ത്തക സമിതിയംഗം യു ഹരിദാസ് പങ്കെടുത്തു.