ആളെ കൊല്ലി വ്യാജ ഡോക്ടര്‍മാര്‍ വ്യാപകമാകുന്നു

Posted on: March 6, 2015 10:14 am | Last updated: March 6, 2015 at 10:14 am
SHARE

പാലക്കാട്: മൂലക്കുരു, ഭഗന്ദരം,ലൈംഗിക ബലഹീനത എന്നിവക്ക് ഓപ്പറേഷന്‍ കൂടാതെ ചികിത്സ എന്ന ബോര്‍ഡ് വെച്ച് ജില്ലയിലുടനീളം വ്യാജചികിത്സകര്‍ ജനങ്ങളടെ ജീവന് തന്നെ ഭീഷണി സൃഷ്ടിച്ച് വിലസുകയാണ്.
ശസ്ത്രക്രിയയെ ഭയപ്പെടുന്ന സാധാരണക്കാരുടെ മനശാസ്ത്രം മനസ്സിലാക്കി തികച്ചും പ്രാകൃതമായ ചികിത്സ ചെയ്യുന്ന ഇവര്‍ ഗ്ലാസ് പൊടിച്ച് കുഴമ്പില്‍ ഉണക്കിയെടുത്ത് ചരട് ഉപയോഗിച്ചാണ് അര്‍ശനും മൂലക്കുരുമൊക്കെ വലിഞ്ഞ് കെട്ടുന്നത്. ഇതിന് പുറമെ പ്രാകൃതരീതിയിലുള്ള ശസ്ത്രക്രിയയും നടത്തുന്നുവരുണ്ട്.
പലപ്പോഴും ഇവരുടെ ശസത്രക്രിയയില്‍ വിധേയരായ രോഗികള്‍ പലപ്പോഴും ആയുസ്സിന്റെ ഫലത്തിലാണ് മരണത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. ജില്ലയില്‍ വര്‍ഷത്തിനകം നൂറ കണക്കിന് വ്യാജചികിത്സ കേന്ദ്രങ്ങളാണ് പലയിടത്തായി മുളച്ച് പൊന്തിയിരിക്കുന്നത്. നഗരത്തില്‍ മാത്രമല്ല ഗ്രാമങ്ങളിലും ഇത്തരത്തില്‍ പൊങ്ങുന്ന ചികിത്സാലയങ്ങളിലേക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളില്‍ പതിച്ചാണ് ആകര്‍ഷിപ്പിക്കുന്നത്. റോഡരികില്‍ കൊച്ചുമുറി, രോഗിയെ കിടത്തി പരിശോധിക്കാന്‍ കട്ടില്‍, പിന്നെ നോട്ടീസ് അടിച്ച് പരസ്യപ്രചരണത്തിനുള്ള പണവുമുണ്ടെങ്കില്‍ ആശുപത്രി തുടങ്ങാമെന്നാണ് സ്ഥിതി.
ഇത്തരം ചികിത്സാലയങ്ങളിലെ വൈദ്യമാര്‍ സ്‌കൂളിന്റെ പടിപോലും കാണാത്തവരാണ്. എന്നാല്‍ പലരും അന്യസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജസര്‍ട്ടിഫിക്കറ്റ് നേടി ചികിത്സ നടത്തുകയാണത്രെ. തദ്ദേശിയര്‍വക്കൊപ്പം അന്യസംസ്ഥാനക്കാരും ഇത്തരം ചികിത്സയുമായി രംഗത്തുണ്ട്. കൂടുതലും ബംഗാളികള്‍ പാരമ്പര്യമായി കിട്ടുന്ന ചികിത്സാപാടവം കൊണ്ടാണത്രേ ഇവരുടെ ചികിത്സാ രീതി.
പരസ്യവാചകത്തില്‍ വിശ്വസിത്തെത്തുന്നവരാണ് ഇവരുടെ ഇരയാകുന്നത്, പുറത്ത് പറയാന്‍ മടിക്കുന്ന രോഗങ്ങള്‍ക്ക് ഇവിടെ വരുന്നവര്‍ ചികിത്സ വഴി പണം നഷ്ടപ്പെട്ടാലും പുറത്ത് പറയാത്തത് വ്യാജവൈദ്യമാര്‍ക്ക് തുണയാകുന്നു. വന്ധ്യതാ ചികിത്സക്ക് അധികവും നല്‍കുന്നത് ഒരു തരം എണ്ണയാണ് നല്‍കുന്നത്.
ഇതിന് അലേപ്പതി ചികിത്സ ചെയ്യുന്നുണ്ടെങ്കില്‍ അത് നിര്‍ത്തേണ്ടതില്ലെന്ന് ഉപദേശിക്കും. അലോപ്പതി ചികിത്സ കൊണ്ട് ഗുണം കിട്ടിയാലും പേര് ഇവര്‍ക്കാവും. വ്യാജചികിത്സാ കേന്ദ്രങ്ങളില്‍ അയ്യായിരം മുതല്‍ ഇരുപത്തി അയ്യായിരം രൂപവരെയാണ് ഇത്തരം രോഗങ്ങള്‍ക്ക് ഫീസായി ഈടാക്കുന്നത്. വൈദ്യമാര്‍ എന്നവകാശപ്പെടുന്ന ഇത്തരക്കാര്‍ ഭൂരിഭാഗവും ബംഗാളില്‍ നിന്നെത്തിയവരാണ്.
ഹിന്ദി,മലയാളം, തമിഴ് ഭാഷകള്‍ നന്നായി സംസാരിക്കുവെങ്കിലും ഭൂരിഭാഗം പേര്‍ക്കും ചികിത്സനടത്താനായി ഒരു യോഗ്യതയും ഇല്ലാത്തവരാണ്. കൂടാതെ വേദനയുമായി ചെന്നാല്‍ അലോപ്പതി മരുന്നുകളാണ് വേദനസംഹാരികളായി ഇവര്‍ നല്‍കുക. ഒരു വ്യാജഡോക്ടര്‍ തന്നെ പലസ്ഥലങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.
ഒരു സ്ഥലത്തുള്ള പേരിലാവില്ല മറ്റിടങ്ങളില്‍ അറിയപ്പെടുന്നത്. എന്നാല്‍ കണ്‍സള്‍ട്ടിങ്ങ് സമയത്തില്‍ മാത്രം മാറ്റം വരും. റോഡരികിലെ ഷട്ടറിട്ട മുറിയും രോഗിയെ കിടത്തി ഒറ്റമൂലി ഓപ്പറേഷന്‍ നടത്താനുള്ള ഒരു ബെഡുമില്ലാതെ ഇത്തരം ചികിത്സാ കേന്ദ്രങ്ങള്‍ക്കാവശ്യമില്ല. ഏതെങ്കിലും ആയുര്‍വേദ മരുന്ന് വില്‍ക്കാനുള്ള ലൈസന്‍സ് തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ കരസ്ഥമാക്കി അതിന്റെ പേരിലാണ് ചികിത്സ നടത്തുന്നത്.

വ്യാജചികിത്സകര്‍ക്കെതിരെ
നടപടി വേണം: ഐ എം എ
പാലക്കാട്: വ്യാജചികിത്സ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മൂലക്കുരു, ഫിസ്റ്റുല, ഹൈഡ്രോസീല്‍, ലൈംഗിക ബലഹീനത തുടങ്ങി അസുഖങ്ങള്‍ ‘േദമാക്കാമെന്ന് പ്രചരണം നടത്തിയാണ് ഇത്തരം വ്യാജ ചികിത്സകര്‍ തട്ടിപ്പ് നടത്തുന്നത്. യാതൊരു വിദ്യാഭ്യാസയോഗ്യതപോലുമില്ലാത്ത ഇത്തരക്കാര്‍ കാടത്ത രീതിയിലുള്ള ചികിത്സ രീതി അവലംബിക്കുന്നത് മൂലം നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുകയാണ്. ഇത്തരമൊരു സഹാചര്യത്തില്‍ ഇത്തരം ചികിത്സാരീതികള്‍ക്കെതിരെ കണ്ണടക്കാനോ, അവതള്ളി കളയാനോ ഐ എം എ അംഗങ്ങള്‍ക്ക് സാധ്യമല്ല, സമൂഹത്തെ രോഗാവസ്ഥയിലേക്ക് തള്ളിവിടുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തെ ശക്തമായി എതിര്‍ക്കുകയും നിലവിലുള്ള നിയമപരിരക്ഷ ഉപയോഗിച്ച് ഇത്തരം ജനവിരുദ്ധ പ്രവര്‍ത്തനം അവസാനിപ്പിക്കാനും അധികാരികളെ സമീപിക്കുവാനും ഐ എം എ തീരുമാനിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. വ്യാജചികിത്സകര്‍ എഴുതി വിടുന്ന കുറിപ്പടികയില്‍മേല്‍ മരുന്നുകള്‍ നല്‍കുന്ന മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കണം. പത്രസമ്മേളനത്തില്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ പി വി കൃഷ്ണകുമാര്‍, ഡോ പ്ത്മാനാ’ന്‍, ഡോ കൃഷ്ണകുമാര്‍ പങ്കെടുത്തു.