എസ് എം എ മദ്‌റസാ ദിനം: നീലഗിരി ജില്ലാതല ഫണ്ട് ഉദ്ഘാടനം ചെയ്തു

Posted on: March 6, 2015 10:08 am | Last updated: March 6, 2015 at 10:08 am
SHARE

ഗൂഡല്ലൂര്‍: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി മദ്‌റസാ ദിനം ആചരിക്കുകയാണ്. ഇതോട് അനുബന്ധിച്ച് നടക്കുന്ന മദ്‌റസാ ദിന ഫണ്ട് ശേഖരണത്തിന്റെ നീലഗിരി ജില്ലാതല ഉദ്ഘാടനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുറഹ്മാന്‍ ഫൈസിയില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് എസ് എം എ ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി നിര്‍വഹിക്കുന്നു. എസ് എം എ ജില്ലാ സെക്രട്ടറി ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍, ഹനീഫ സഖാഫി, മുസ്തഫ മുസ് ലിയാര്‍, കെ പി സുബൈര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ന്യുനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട സര്‍ക്കാര്‍ സഹായങ്ങള്‍, സേവനങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ മൈനോറിറ്റി വെല്‍ഫെയര്‍ അസോസിയേഷന്‍, സൊസൈറ്റി, വഖ്ഫ് ബോര്‍ഡ് തുടങ്ങിയ രജിസ്‌ട്രേഷനുകളുടെ ഗൈഡന്‍സ്, മാതൃകാ മഹല്ലുകള്‍ക്കും, മദ്‌റസകള്‍ക്കും അവാര്‍ഡ്, തര്‍ക്ക പരിഹാരത്തിനായി മസ് ലഹത്ത് സമിതികള്‍, സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷ, പുസ്തക പ്രസാദനം തുടങ്ങിയവയുടെ സേവനങ്ങള്‍ക്കായാണ് സംസ്ഥാന കമ്മിറ്റി മദ്‌റസാ ദിനം ആചരിച്ച് ഫണ്ട് സമാഹരിക്കുന്നത്.