ആയിരം പാക്കറ്റ് പാന്‍മസാലയുമായി പിടിയില്‍

Posted on: March 6, 2015 9:50 am | Last updated: March 6, 2015 at 9:50 am
SHARE

നാദാപുരം: ആയിരം പാക്കറ്റ് പാന്‍ മസാലയുമായി ഒരാള്‍ അറസ്റ്റില്‍. കാസര്‍കോട് ചെര്‍ക്കളം സ്വദേശി മേനംകോട് അബ്ദുല്ല (56)യാണ് പിടിയിലായത്. നാദാപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ വളയം യു പി സ്‌കൂള്‍ പരിസരത്ത് നടത്തിയ പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. മംഗലാപുരത്ത് നിന്ന് ട്രെയിന്‍ മാര്‍ഗം പുകയില ഉത്പന്നങ്ങള്‍ കേരളത്തിലെത്തിച്ച് വിതരണം ചെയ്യുന്ന പ്രധാന ഏജന്റാണ് ഇയാള്‍. നാദാപുരം, വളയം, കുറ്റിയാടി, പേരാമ്പ്ര ഭാഗങ്ങളിലെ കടകളില്‍ മൊത്തമായി പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്നതും ഇയാളാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു.