പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു

Posted on: March 6, 2015 9:01 am | Last updated: March 7, 2015 at 12:03 am
SHARE

niyamasabha

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ പ്രതിയായ ധനമന്ത്രി കെ എം മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയായിരുന്നു പ്രതിപക്ഷ ബഹിഷ്‌കരണം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലായിരുന്നു സഭാ ബഹിഷ്‌കരിക്കണം.
ബാര്‍ കോഴക്കേസില്‍ പ്രതിയായ ധനമന്ത്രി കെ എം മാണിയെ ബജറ്റവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വി എസ് നിയമസഭക്ക് പുറത്ത് പറഞ്ഞു. പ്രതിപക്ഷ ആവശ്യം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞതായും വി എസ് പറഞ്ഞു. മാണിയുടെ രാജിയാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.