മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഗള്‍ഫിലും മലേഷ്യയിലുമായി പത്ത് പുതിയ ഷോറൂമുകള്‍ തുറക്കുന്നു

Posted on: March 6, 2015 5:41 am | Last updated: March 5, 2015 at 11:41 pm
SHARE

കോഴിക്കോട്: പ്രമുഖ ജ്വല്ലറി ശൃംഖലയായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പത്ത് പുതിയ ഷോറൂമുകള്‍ കൂടി തുറന്ന് ഷോറൂം ശൃംഖല വിപുലീകരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ഒമ്പതെണ്ണത്തിനു പുറമേ ഇതാദ്യമായി മലേഷ്യയിലും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സാന്നിധ്യമറിയിക്കുന്നു. മലേഷ്യന്‍ നഗരമായ ക്വലാലംപൂരിലാണ് ഏപ്രില്‍ മധ്യത്തോടെ ഷോറൂം ഉദ്ഘാടനം ചെയ്യുക.
ഉം അല്‍കുവൈന്‍ എമിറേറ്റ്, അജ്മാന്‍, ഒമാനിലെ സലാല, ബൗശര്‍, റുവി ഹൈസ്ട്രീറ്റ്, സഊദിയിലെ ജുബൈല്‍, അബുദബിയിലെ മുസാഫ, ബഹറിനിലെ മനാമ, ഖത്തറിലെ ദോഹ, എന്നിങ്ങനെ ഒമ്പത് ഗള്‍ഫ് നഗരങ്ങളിലാണ് ഷോറൂമുകള്‍ തുറക്കുന്നത്.
കാലത്തിന്റെ മാറ്റങ്ങളുള്‍ക്കൊണ്ട് വൈവിധ്യമാര്‍ന്ന ആഭരണശ്രേണി പരിചയപ്പെടുത്തിയും എല്ലാ പ്രായക്കാര്‍ക്കും എല്ലാ ബജറ്റിനുമിണങ്ങുന്ന ആഭരണങ്ങള്‍ അണിനിരത്തിയുമാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഓരോ ഷോറൂമും പ്രവര്‍ത്തിക്കുന്നത് ബന്ധപ്പെട്ടവര്‍ അവകാശപ്പെട്ടു.