എന്‍ വൈ എല്‍ ലീഡേഴ്‌സ് ക്യാമ്പ്

Posted on: March 6, 2015 5:24 am | Last updated: March 5, 2015 at 11:24 pm
SHARE

തിരൂരങ്ങാടി: നാഷനല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് ക്യാമ്പ് വയനാട് മേപ്പാടിയില്‍ ഇന്നും നാളെയും നടക്കും. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സംഘടനാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍ല്‍കുന്നതിനുമാണ് ദ്വിദിന ക്യാമ്പ്. ഐ എന്‍ എല്‍ ദേശീയ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, എന്‍ കെ അബ്ദുല്‍ അസീസ്, കാസിം ഇരിക്കൂര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.