Connect with us

Gulf

ലോകത്തെ ചെലവേറിയ ഹോട്ടല്‍ നഗരങ്ങളില്‍ മസ്‌കത്ത് രണ്ടാം സ്ഥാനത്ത്‌

Published

|

Last Updated

മസ്‌കത്ത്: ലോകത്തെ ഏറ്റവും ചെലവു കൂടിയ ഹോട്ടലുകളുള്ള ലോകത്തെ രണ്ടാമത്തെ നഗരം മസ്‌കത്ത്. തുടര്‍ച്ചയായാണ് മസ്‌കത്ത് പട്ടികയില്‍ രണ്ടാമതെത്തുന്നത്.
ഫ്രാന്‍സിലെ മേണ്ടേ കാര്‍ലോ ആണ് ലോകത്ത് ഹോട്ടല്‍ നിരക്കില്‍ ഒന്നാമത്തെ നഗരം. ഇവിടെ ഒരു രാത്രിക്ക് 198 ബ്രിട്ടീഷ് പൗണ്ടാണ് (ഏതാണ്ട് 127 റിയാല്‍) വന്‍കിട ഹോട്ടലുകളിലെ നിരക്ക്. രണ്ടാമത്തെ നഗരമായ ഒമാനിലെ മസ്‌കത്തില്‍ 194 പൗണ്ടാണ് (124 റിയാല്‍) നിരക്ക് എന്ന് റിപ്പോര്‍ട്ട് പറയുന്നു. ലോകത്തെ 116 നഗരങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഹോട്ടലുകള്‍ക്ക് കുത്തനെ നിരക്ക്് ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു.
മൂന്നാംസ്ഥാനത്ത് ന്യൂയോര്‍ക്കാണ്. ഇവിടെ 185 പൗണ്ട് ആണ് നിരക്ക്. ലോകത്തെ വിവിധ രാജ്യങ്ങളിലെ നഗരങ്ങളിലെ ഹോട്ടല്‍ നിരക്കുകള്‍ പട്ടികയായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് റിപ്പോര്‍ട്ടില്‍. ഓരോ രാജ്യത്തെയും ഹോട്ടല്‍ രംഗത്തെ പ്രവണതകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിയറ്റ്‌നാമില്‍ ഹോട്ടല്‍ നിരക്ക് കുറഞ്ഞത് പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നു.
കൊളംബിയയിലാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഹോട്ടലുകള്‍ ലഭ്യമാകുന്നത്. ഇവിടെ 33 പൗണ്ടാണ് നിരക്ക്. ഹോട്ടല്‍ നിരക്ക് ഏറ്റവും കൂടുതലുള്ള പത്തു നഗരങ്ങളിലോ കുറഞ്ഞ പത്തു നഗരങ്ങളിലോ ഇതര ഗള്‍ഫ് നാടുകളും ഇന്ത്യയും ഉള്‍പ്പെട്ടിട്ടില്ല.

Latest