Connect with us

Kerala

ആറ്റുകാല്‍ പൊങ്കാലയില്‍ ജനക്ഷങ്ങള്‍ പങ്കെടുത്തു

Published

|

Last Updated

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാന്‍ ജനലക്ഷങ്ങളെത്തി. ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പില്‍ തീപകര്‍ന്നവേളയില്‍ കതിനാവെടികള്‍ ഉയര്‍ന്നതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ അടുപ്പുകളില്‍ തീ പകര്‍ന്നു. ക്ഷേത്രത്തില്‍ നിന്നു പത്തു കിലോമീറ്ററോളം പ്രദേശത്താണ് ഇക്കുറി പൊങ്കാലക്കലങ്ങള്‍ നിരന്നത്. ശ്രീകോവിലിലില്‍ നിന്ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി പകര്‍ന്നുകൊണ്ടുവന്ന ദീപം മേല്‍ശാന്തിക്കു കൈമാറി.
മേല്‍ശാന്തി കണ്ണന്‍പോറ്റി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ തെളിച്ച ശേഷം സഹശാന്തിമാര്‍ക്കു കൈമാറി. സഹമേല്‍ശാന്തി ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാര അടുപ്പിലേക്കു തീപകരുകയായിരുന്നു. ഇതിന് പിന്നാലെ വായ് കുരവകളുടെ അകമ്പടിയില്‍ പണ്ടാരയടുപ്പില്‍ നിന്നുള്ള അഗ്നി മറ്റ് അടുപ്പുകളിലേക്ക് പകര്‍ന്നു. ഉച്ചകഴിഞ്ഞ്് 3.15-നാണ് നിവേദിക്കല്‍ നടന്നത്്. ക്ഷേത്രത്തില്‍ നിന്നു നിയോഗിച്ചിട്ടുള്ള അഞ്ഞൂറോളം പൂജാരിമാര്‍ ഭക്തരുടെ പൊങ്കാല കലങ്ങളില്‍ തീര്‍ഥം തളിച്ചു.