കെജ്‌രിവാളിന്റെ ചികിത്സ തുടങ്ങി

Posted on: March 6, 2015 5:04 am | Last updated: March 5, 2015 at 11:05 pm
SHARE

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ബെംഗളൂരുവിലെ ചികിത്സാ കേന്ദ്രത്തിലെത്തി. നഗരത്തിലെ ജിന്‍ഡാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നാച്വറോപതിയില്‍ പത്ത് ദിവസമാണ് ചികിത്സ. വിട്ടുമാറാത്ത ചുമ, ഷുഗര്‍ എന്നിവക്കാണ് ചികിത്സിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം സ്ഥാപനത്തിലെത്തിയ കെജ്‌രിവാള്‍, നെസ്റ്റ് എന്ന സ്യൂട്ടാണ് ബുക്ക് ചെയ്തത്. മൂന്ന് പേരുടെ താമസം, ഭക്ഷണം, ചികിത്സ എന്നിവക്ക് മുപ്പതിനായിരത്തോളം രൂപ ചെലവാകും. ആയുര്‍വേദ ഡോക്ടര്‍ ഉടനെ അദ്ദേഹത്തെ പരിശോധിക്കും. യോഗ, ചിരി ചികിത്സ, അക്യുപങ്ചര്‍, ജിം, ഫിസിയോതെറാപി തുടങ്ങിയവ അടങ്ങിയതാണ് ചികിത്സ. നേരത്തെ രണ്ട് തവണ കെജ്‌രിവാള്‍ ഇവിടെ ചികിത്സക്ക് വിധേയനായിരുന്നു.