ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള കൂച്ചുവിലങ്ങ്: ലെസ്‌ലിന്‍ ഉഡ്വിന്‍

Posted on: March 6, 2015 5:03 am | Last updated: March 5, 2015 at 11:04 pm
SHARE

ന്യൂഡല്‍ഹി: ബി ബി സി അഭിമുഖം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത് തടയുക വഴി ഇന്ത്യന്‍ സര്‍ക്കാര്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിട്ടിരിക്കുകയാണെന്ന് അഭിമുഖം തയ്യാറാക്കിയ ബ്രിട്ടീഷ് സംവിധായിക ലെസ്‌ലി ഉഡ്വിന്‍. ഡല്‍ഹി പീഡനത്തിന് ശേഷം ഇന്ത്യയില്‍ വളര്‍ന്ന് വന്ന വികാരം ശക്തമായിരുന്നു. അത് ലോകം മുഴുവന്‍ ആശ്ചര്യത്തോടെയാണ് കണ്ടത്. എന്നാല്‍ ഈ നിരോധം ജനവികാരത്തിന് എതിരാണ്. ലോകം മുഴുവന്‍ വലിയ മാറ്റത്തിന് തുടക്കം കുറിക്കാന്‍ തഴിയുന്ന ഒരു സൃഷ്ടിയെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ തടഞ്ഞുവെക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല- ലെസ്‌ലി പറഞ്ഞു.