മാധ്യമപ്രവര്‍ത്തകനോട് മോശം പരാമര്‍ശം: കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്‌

Posted on: March 5, 2015 6:01 pm | Last updated: March 6, 2015 at 12:10 am
SHARE

virat-kohli-rest-098

 

 

 

 

 

 

 

 

 

 

 

 

പെര്‍ത്ത്: മാധ്യമപ്രവര്‍ത്തകനോട് അസഭ്യം പറഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലിയെ ബിസിസിഐ താക്കീത് ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ബിസിസിഐ നിര്‍ദേശിച്ചു.ഇന്ത്യന്‍ ടീമിന്റെ മാന്യത നഷ്ടപ്പെടുത്തരുത്. കളിക്കരുടെ മോശം പരാമര്‍ശം ടീം മാനേജ്‌മെന്റ് ശ്രദ്ധിക്കണമെന്നും ബിസിസിഐ. ക്രിക്കറ്റ് ജനകീയമാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണുള്ളതെന്നും ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.

ബുധനാഴ്ച്ച പെര്‍ത്തിലെ പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് കോഹ്‌ലി ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന് നേരെ അസഭ്യവര്‍ഷം നടത്തിയത്.

കാമുകി അനുഷ്‌കയേയും തന്നേയും കുറിച്ചും വാര്‍ത്തയെഴുതിയ മാധ്യമപ്രവര്‍ത്തകന് നേരെയായിരുന്നു അധിക്ഷേപം. എന്നാല്‍ വാര്‍ത്ത എഴുതിയത് ആ മാധ്യമപ്രവര്‍ത്തകനല്ലെന്ന് വ്യക്തമായതോടെ കോഹ്‌ലി മാപ്പ് പറഞ്ഞു.