പരുക്കേറ്റ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ കരുണരത്‌നെ ലോകകപ്പില്‍ നിന്നു പുറത്ത്‌

Posted on: March 5, 2015 5:26 pm | Last updated: March 6, 2015 at 12:10 am
SHARE

karunarathnaകൊളംബോ: കൈവിരലിന് പരിക്കേറ്റ ശ്രീലങ്കന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ദിമുത് കരുണരത്‌നെ ലോകകപ്പില്‍ നിന്നും പുറത്തായി. സിഡ്‌നിയില്‍ ഞായറാഴ്ച ഓസ്‌ട്രേലിയയെ നേരിടുന്ന ശ്രീലങ്കയുടെ പരിശീലനത്തിനിടെയാണു കരുണരത്‌നെയ്ക്കു പരിക്കേറ്റത്. കൈവിരലിനു പരിക്കേറ്റ കരുണരത്‌നെയ്ക്കു ശസ്ത്രക്രിയ വേണ്ടവരും. നാലാഴ്ചത്തെ വിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കരുണരത്‌നെയ്ക്കു പകരക്കാരനായി പ്രസന്നയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഐസിസി ടെക്‌നിക്കല്‍ കമ്മിറ്റി ലങ്കയ്ക്ക് അനുമതി നല്‍കി.