വി എസിന്റെ കാര്യത്തില്‍ ധൃതിയില്ലെന്ന് കോടിയേരി

Posted on: March 5, 2015 3:11 pm | Last updated: March 6, 2015 at 12:09 am
SHARE

kodiyeriകോഴിക്കോട്: വി എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് ധൃതിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വി എസിന്റെ കത്തില്‍ പി ബിയാണ് തീരുമാനമെടുക്കേണ്ടത്. സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ വി എസിനോട് താന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു മറുപടിയായി ചില കാര്യങ്ങള്‍ അദ്ദേഹം തന്നോട് പറഞ്ഞു. അത് മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. ചില നേതാക്കള്‍ മാധ്യമങ്ങളുടെ കെണിയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വി എസിനെ പാര്‍ട്ടിക്ക് ഭയമുണ്ടോയെന്ന ചോദ്യത്തിന് കേന്ദ്രകമ്മിറ്റി അംഗമായ അദ്ദേഹത്തെ പാര്‍ട്ടി എന്തിനു ഭയക്കണമെന്നും അദ്ദേഹം ചോദിച്ചു. ഡിജിപിക്കെതിരായ പി സി ജോര്‍ജിന്റെ ആരോപണങ്ങള്‍ അത്യന്തം ഗൗരവമുള്ളതാണെന്നും കോടിയേരി പറഞ്ഞു.