പാകിസ്ഥാനെ പുകഴ്ത്തുന്നവരെ ചെരിപ്പിനടിച്ച് പുറത്താക്കണം: വിഎച്ച്പി നേതാവ്

Posted on: March 5, 2015 2:00 pm | Last updated: March 6, 2015 at 12:09 am
SHARE

swadhiമംഗളുരു: പാകിസ്ഥാനെ പുകഴ്ത്തി ഇന്ത്യയില്‍ ജീവിക്കുന്നവരെ ചെരിപ്പനടിച്ച് പുറത്താക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി ബാലിക സരസ്വതി. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയാലാണ് സാധ്വിയുടെ വിവാദ പരാമര്‍ശം. ഇന്ത്യയില്‍ താമസിച്ച് ആഹാരം കഴിക്കുകയും പാകിസ്ഥാനെ പുകഴ്ത്തുകയും ചെയ്യുന്നവരെ ചെരുപ്പ്‌കൊണ്ട് അടിക്കണം. എന്നിട്ട് പാകിസ്ഥാനിലേക്ക് അയക്കണമെന്നും സാധ്വി പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ലവ് ജിഹാദിനെതിരെ മിണ്ടാതിരിക്കില്ല. കണ്ണിനുപകരം കണ്ണ് തന്നെ എടുക്കും. സമാധാനത്തിലൂടെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് പറയുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് സമാധാനമില്ലെങ്കില്‍ ഞങ്ങള്‍ക്ക് ആയുധമെടുക്കേണ്ടിവരുമെന്നും സാധ്വി പറഞ്ഞു.