ചന്ദ്രബോസ് വധക്കേസ്: ഡിജിപിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് ആഭ്യന്തരമന്ത്രി

Posted on: March 5, 2015 11:42 am | Last updated: March 6, 2015 at 12:09 am
SHARE

chennithala

തിരുവനന്തപുരം: ചന്ദ്രബോസിനെ കൊലപ്പെടുത്തിയ നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ശ്രമിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡിജിപിയില്‍ പൂര്‍ണവിശ്വാമുണ്ട്. യാതൊരുവിധത്തിലുള്ള ആരോപണവും ഇതുവരെ നേരിടാത്തയാളാണ് ഡിജിപിയെന്നും മന്ത്രി പറഞ്ഞു.
പി സി ജോര്‍ജ് ഡിജിപിക്കെതിരെ തെളിവുണ്ടെങ്കില്‍ നല്‍കിയാല്‍ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ പരിശോധിക്കും. അന്വേഷിക്കുകയും ചെയ്യും. ചന്ദ്രബോസ് വധക്കേസിലെ ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. നിസാമിനെതിരെ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചന്ദ്രബോസിനെ കൊലപ്പെടുത്തിയ വ്യവസായി നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ശ്രമിച്ചെന്നും ഇതിന്റെ തെളിവ് തന്റെ കൈയില്‍ ഉണ്ടെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് രമേശ് ചെന്നിത്തല ഡിജിപിയോട് സര്‍ക്കാരിനുള്ള വിശ്വാസം വ്യക്തമാക്കിയത്. ഡിജിപിക്കെതിരായ തെളിവുകള്‍ നാളെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കുമെന്നും പി സി പറഞ്ഞിരുന്നു.