Connect with us

Palakkad

എച്ച്1 എന്‍1 പനി: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിയത് 30 ഗുളികകള്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: എച്ച്1 എന്‍1 പനി മൂലം മരണം സംഭവിച്ച മണ്ണാര്‍ക്കാട് മേഖലയില്‍ ജനങ്ങള്‍ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രില്‍ പ്രതിരോധനത്തിനായി എത്തിയത് 30 ഗുളികകള്‍ മാത്രം.
കഴിഞ്ഞ ദിവസം വരെ താലൂക്ക് ആശുപത്രിയില്‍ എച്ച്1 എന്‍1 പനിക്കുളള ചികിത്സക്കുപയോഗിക്കുന്ന ഒസള്‍ട്ടാമിവര്‍ ഗുളികകള്‍ സ്റ്റോക്കുണ്ടായിരുന്നില്ല.
30 മില്ലീഗ്രാമിന്റെ ഒരുഗുണിക മാത്രമാണ് സ്റ്റോക്കുണ്ടായിരുന്നതാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസം ജില്ലാതലതതില്‍ നടന്ന യോഗത്തില്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രിക്കളിലും ചികിത്സക്ക് ആവശ്യമുളള ഗുളികകള്‍ എത്തിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇത് പ്രായോഗികമായിട്ടില്ലെന്നാണ് സൂചന.
ആയിരത്തോളം രോഗികള്‍ പനിബാധിച്ച് ചികിത്സക്കെത്തുന്ന താലൂക്ക് ആശുപത്രിയില്‍ എച്ച്1 എന്‍1 സംശയിക്കുന്നവര്‍ക്ക് എത്തിച്ചത് 60 എം.ജിയുടെ 30 ഗുളികകള്‍ മാത്രമാണ്.
ഇത് രണ്ടുപേര്‍ക്ക് പോലും ചികിത്സക്ക് തികയില്ലെന്നും സൂചനയുണ്ട്. എച്ച്1 എന്‍1 സംശയിക്കുന്ന നിരവധി കേസുകള്‍ എത്തുന്നുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.
കഴിഞ്ഞ ദിവസം അലനല്ലൂര്‍ സ്വദേശിനിയായ അധ്യാപിക എച്ച്1 എന്‍1 പനിമൂലം മരണപ്പെട്ടതോടെ ജനം ആശങ്കയിലാണ്.
സര്‍ക്കാര്‍ പത്രമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കുളള മരുന്ന് ലഭ്യമാണെന്ന് പറയുന്നുണ്ടെങ്കിലും ആവശ്യത്തിന് മരുന്നില്ലാതെ ആരോഗ്യപ്രവര്‍ത്തകരും കുഴങ്ങുകയാണ്.

---- facebook comment plugin here -----

Latest