Connect with us

Palakkad

പാലക്കാട്- പൊള്ളാച്ചി ഗേജ് മാറ്റം: നിര്‍മാണ പുരോഗതി വിലയിരുത്തി

Published

|

Last Updated

കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി ഗേജ് മാറ്റ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ റയില്‍വേ ഉന്നത തല സംഘം ട്രോളിയില്‍ പരിശോധന നടത്തി. പാലക്കാട് ടൗണ്‍ മുതല്‍ പൊള്ളാച്ചി വരെ ട്രോളിയില്‍ സഞ്ചരിച്ചാണു റയില്‍വേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ വെങ്കിടസ്വാമിയുടെ നേതൃത്വത്തിലുള്ള പരിശോധന നടത്തിയത്. ഗേജ് മാറ്റം മാര്‍ച്ച് അവസാനത്തോടെ നിര്‍മാണം അന്തിമഘട്ടത്തിലെത്തിക്കാന്‍ ലക്ഷ്യമിട്ടു നിര്‍മാണ പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
ട്രാക്കിടല്‍ പൂര്‍ത്തിയാക്കിയ ശേഷം വെല്‍ഡിങ് പണികളും പൂര്‍ത്തീകരണത്തിന്റെ ഘട്ടത്തിലാണ്. മെറ്റല്‍ നിരത്തിയുള്ള ട്രാക്കിന്റെ ക്രമീകരണം ആദ്യഘട്ടം ഉടനെ പൂര്‍ത്തീകരിക്കും. രണ്ടും മൂന്നും ഘട്ടം യന്ത്രം ഉപയോഗിച്ചു നടത്തണം. കൂടാതെ ലെവല്‍ ക്രോസുമായി ബന്ധപ്പെട്ടു കിടക്കുന്ന റോഡുകളുടെ നവീകരണവും ആരംഭിച്ചിട്ടുണ്ട്. സിഗ്നല്‍ സ്ഥാപിക്കുന്നതിനുള്ള പണികള്‍ സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടുള്ളതും ട്രാക്കുമായി ബന്ധപ്പെട്ടതും അന്തിമ സ്ഥിതിയിലാണ്. പാലക്കാട് മുതല്‍ പൊള്ളാച്ചി വരെ രണ്ടാമതു തവണയാണു റയില്‍വേ സംഘം ട്രോളിയില്‍ പരിശോധന നടത്തുന്നത്. എന്നാല്‍ പൊള്ളാച്ചി മുതല്‍ സംസ്ഥാന അതിര്‍ത്തി വരെ രണ്ടു തവണ ട്രോളിയില്‍ പരിശോധന നടത്തിയിരുന്നു. ബജറ്റില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള വിഹിതം ലഭ്യമായതോടെ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണു റയില്‍വേയുടെ ലക്ഷ്യം.

Latest