എസ് എസ് എഫ് കാരുണ്യദിനം: സേവനസാന്ദ്രമായി

Posted on: March 5, 2015 10:31 am | Last updated: March 5, 2015 at 10:31 am
SHARE

പാലക്കാട്: എസ് എസ് എഫ ്ക്യാംപസ് യൂനിറ്റുകളുടെ കീഴില്‍ ജില്ലയില്‍ വിപുലമായി കാരുണ്യദിനാമാചരിച്ചു. എസ് എസ് എഫ് ജില്ലാ ക്യാംപസ് സെക്രട്ടറി നൗഫേല്‍ പാവുകോണം രക്തദാനം നല്‍കി വാണിയംകുളം പി കെ ദാസ് ഹോസ്പിറ്റ് ലില്‍ ചടങ്ങിന് നേതൃത്വം നല്‍കി.
ജില്ലാ പ്രസിഡന്റ് യൂസഫ് സഖാഫി അരിയൂര്‍, മുജീബ്, മുസ് തഫ പങ്കെടുത്തു. ചെര്‍പ്പുളശേരി ക്യാംപ്‌സ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗവ.ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ സ്വാന്ത്വന സഹായവിതരണവും രോഗികളെ സന്ദര്‍ശിച്ച് സാന്ത്വനോപദേശങ്ങള്‍ നല്‍കുകയും ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സൈതലവി പൂതക്കാട്, നൗഫേല്‍ മാസ്റ്റര്‍, ശെരീഫ് മാസ്റ്റര്‍, റഫീഖ് സഖാഫി പങ്കെടുത്തു. ഒറ്റപ്പാലം ഗവ. ആശുപത്രിയിലും കാരുണ്യദിനത്തിന്റെ ഭാഗമായി ചടങ്ങുകള്‍ നടന്നു.