‘മണ്ണിനെ ജനമറിയാന്‍ മണ്‍യാത്ര’ നടത്തി

Posted on: March 5, 2015 10:29 am | Last updated: March 5, 2015 at 10:29 am
SHARE

കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സംയോജിത നീര്‍ത്തട പരിപാലന പരിപാടിയിലെ വിവര വിദ്യാഭ്യാസ വിനിമയ പരിപാടിയില്‍ ഉള്‍പ്പെടുത്തി 2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി’മണ്ണിനെ ജനമറിയാന്‍ മണ്‍യാത്ര’ എന്ന പേരില്‍ മണ്ണ് സംരക്ഷണ വിളംബര ജാഥ സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. റുഖിയ ടീച്ചര്‍ നസീര്‍ ആലക്കല്‍, ആഇശ ഹനീഫ, എം ആര്‍ ബാലക്യഷ്ണന്‍ സലീം മേമന, ഉഷാ തമ്പി, പി.ജി കണ്ണന്‍ നായര്‍, ടി.വി രവീന്ദ്രന്‍, എം. പി രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദിനം പ്രതി മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മണ്ണിനെ അറിയാനായി മണ്ണിന് വേണ്ടി ഒരു വര്‍ഷം 2015. അന്താരാഷ്ട്ര മണ്ണ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വിവിധ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് 2015 ല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. കല്‍പ്പറ്റ പിണങ്ങോട് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ പത്മ പെട്രോള്‍ പമ്പിന് സമീപം മണ്ണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലി അവസാനിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക പ്രമുഖര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ഡബ്ല്യു ഡി ടി അംഗങ്ങള്‍, കല്‍പ്പറ്റ ഗവണ്‍മെന്റ് കോളജ് എന്‍ എസ് എസ് , എന്‍ സി സി വളണ്ടിയര്‍മാര്‍ കല്‍പ്പറ്റ ഐ.ടി ഐ വിദ്യാര്‍ഥികള്‍ നീര്‍ത്തട സമിതി അംഗങ്ങള്‍, ജെ എല്‍ ജി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.