പോലീസ് നടപടിയില്‍ പ്രതിഷേധം: പനമരത്ത് വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു

Posted on: March 5, 2015 10:26 am | Last updated: March 5, 2015 at 10:26 am
SHARE

പനമരം: കടപരിശോധനക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുകയും കടകളില്‍ പരിശോധന നടത്തുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പനമരത്ത് ഇന്നലെ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു.
കഴിഞ്ഞ ശനിയാഴ്ച പനമരത്തെ സ്വര്‍ണ്ണക്കടയില്‍ സെയില്‍ ടാക്‌സ് ഓഫീസര്‍ തോമസിന്റെ നേതത്വത്തില്‍ നടത്തിയ കട പരിശോധന വ്യാപാരികള്‍ തടഞ്ഞതിനെതിരെ പനമരം പോലിസ് കണ്ടാലറിയാവുന്ന അമ്പതോളം ആളുകളുടെ പേരിലും 17 പേരു വിവരവും കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നു. ഇന്നലെ രാവിലെ 10 മണിയോടെ പ്രതികളെ അന്വേഷിച്ച് പൊലിസ് കടയിലെത്തി പരിശോധന നടത്തുകയും പോലിസ് കട പൂട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സ്ഥിതിഗതികളെക്കുറിച്ച് ജില്ലാ കമ്മറ്റി അംഗങ്ങള്‍ കലക്ടറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റി വെച്ചു. അടുത്ത തിങ്കളാഴ്ച സെയില്‍സ് ടാക്‌സ് ഓഫീസര്‍മാരും, ജില്ലാ പൊലിസ് സൂപ്രണ്ട്, ജില്ലാ വ്യാപാരി നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്താമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നും പനമരം നടന്ന സംഭവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പിനെത്തുടര്‍ന്നുമാണ് സമരം മാറ്റിവെച്ചതെന്ന് വ്യാപാരി വ്യവസായി സെക്രട്ടറി കെ ഉസ്മാന്‍ പറഞ്ഞു. പനമരം റെയ്ഡുമായി നടന്ന സംഭവത്തില്‍ നാല് ദിവസത്തിന് ശേഷമാണ് പൊലിസ് കേസെടുത്തത്. ഇന്റലിജന്‍സ് സെയില്‍സ് ഓഫീസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ സെയില്‍ടാക്‌സ് ഉദ്യോഗസ്ഥര്‍മാരുടെ യോഗം കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ വെച്ച് ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പനമരം സംഭവുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്കെതിരെ കേസ് കൊടുക്കാന്‍ തീരുമാനമുണ്ടായത്. പനമരത്തെ 13 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസില്‍ പ്രതികളായവരെ പോലിസ് തെരഞ്ഞെു നടക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. പനമരത്തെ വ്യാപാരികള്‍ അനിശ്ചിതകാലത്തേക്കുള്ള ഹര്‍ത്താല്‍ തല്‍ക്കാലം മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു. പത്രസമ്മേളനത്തില്‍ കെ.ഉസ്മാന്‍, ജോബിന്‍ ടി ജോബിന്‍, കെ എം നൗഷാദ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു..