എസ് എം എ മദ്‌റസാ ദിനം: ജില്ലാതല ഫണ്ട് ഉദ്ഘാടനം ചെയ്തു

Posted on: March 5, 2015 10:25 am | Last updated: March 5, 2015 at 10:25 am
SHARE

കല്‍പ്പറ്റ: സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ മദ്‌റസാ ദിനം ആചരിക്കും. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം സയ്യിദ് ത്വാഹിര്‍ തുറാബ് തങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ വെണ്ണിയോട് നിര്‍വഹിച്ചു.
ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട സര്‍ക്കാര്‍ സഹായങ്ങള്‍,സേവനങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍, സൊസൈറ്റി-വഖ്ഫ് ബോര്‍ഡ് തുടങ്ങിയരജിസ്‌ട്രേഷനുകളുടെ ഗൈഡന്‍സ്, മാതൃകാ മഹല്ലുകള്‍ക്കും മദ്‌റസകള്‍ക്കും അവാര്‍ഡ്, തര്‍ക്ക പരിഹാരത്തിനായി മസ്‌ലഹത്ത് സമിതികള്‍, സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷ, പുസ്തക പ്രസാധനം, സമഗ്രമായ മഹല്ല് സോഫ്റ്റ് വെയര്‍ കം വെബ് സംവിധാനം തുടങ്ങിവയുടെ സേവനങ്ങള്‍ക്കായാണ് സംസ്ഥാന കമ്മിറ്റി മദ്‌റസ ദിനം ആചരിച്ച് ഫണ്ട് ശേഖരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ കെ മുഹമ്മദലി ഫൈസി,ജനറല്‍ സെക്രട്ടറി ചെറുവേരി മുഹമ്മദ് സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശമീര്‍ ബാഖവി, ഉമര്‍ സഖാഫി ചെതലയം എന്നിവര്‍ സംബന്ധിച്ചു.