Connect with us

Kozhikode

മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനം: അക്വസിഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തും- കലക്ടര്‍

Published

|

Last Updated

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് നാല് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് അക്വസിഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കലക്ടറുടെ ഉറപ്പ്. സര്‍ക്കാര്‍ അനുവദിച്ച 25 കോടി രൂപ തുടക്കത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ഉപയോഗിക്കും. സര്‍ക്കാര്‍ ഭൂമിയുടെ കൈമാറ്റം പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ട്.
നഗരപാത വികസന പദ്ധതിയിലെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്ത ആറ് റോഡുകളോടൊപ്പം മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ്കൂടി വികസിക്കുമ്പോള്‍ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും കലക്ടര്‍ പറഞ്ഞു.
റോഡ് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. എം ജി എസ് നാരായണന്‍, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. മാത്യൂ കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം പി വാസുദേവന്‍ കലക്ടറുമായി ചര്‍ച്ച നടത്തിയത്.