കുറുവന്തേരിയില്‍ നാല് ബോംബുകള്‍ കണ്ടെത്തി

Posted on: March 5, 2015 10:06 am | Last updated: March 5, 2015 at 10:06 am
SHARE

നാദാപുരം: വളയം കുറുവന്തേരിയില്‍ നിന്ന് നാല് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ഇന്നലെ രാവിലെ വളയം എസ് ഐ ശംഭുനാഥിന്റെ നേതൃത്വത്തില്‍ കുറുവന്തേരി കല്ലമ്മലില്‍ നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.
കല്ലമ്മല്‍ ആലോളിക്കണ്ടി ബിയ്യാത്തുവിന്റെ ആളൊഴിഞ്ഞ പറമ്പില്‍ മദ്യത്തിന്റെ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ഏറെ പഴക്കമില്ലാത്ത ബോംബിനുള്ളില്‍ വെടിമരുന്ന്, കുപ്പിചില്ല്, കരിങ്കല്ല് എന്നിവ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് നൂലുപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും, ബോംബ് സ്‌ക്വാഡും, വളയം പോലീസും പരിശോധനയില്‍ പങ്കെടുത്തു. കണ്ടെത്തിയ ബോംബുകള്‍ വളയം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.