Connect with us

Kozhikode

ജനമനസ്സുകളില്‍ നിന്നകലുന്ന രാഷ്ട്രീയശൈലി മാറണം: സുധീരന്‍

Published

|

Last Updated

നാദാപുരം: ജനമനസ്സുകളില്‍ നിന്നകലുന്ന രാഷ്ട്രീയ ശൈലി മാറണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ബി ജെ പി നടപ്പാക്കുന്നത്. കുട്ടികളില്‍ പോലും വര്‍ഗീയ വിഷം കുത്തിവെക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന അരൂര്‍ പത്മനാഭന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ സജീവന്‍് അധ്യക്ഷത വഹിച്ചു.രമേശ് കാവില്‍ ക്ലാസെടുത്തു. കെ സി അബു, എന്‍ സുബ്രഹ്മണ്യന്‍, കെ പി അനില്‍കുമാര്‍, വി എം ചന്ദ്രന്‍, സി വി അജിത്ത്, അഡ്വ. ഐ മൂസ, അഡ്വ. പ്രമോദ് കക്കട്ടില്‍, പി കെ ഹബീബ്, എ കെ ഭാസ്‌കരന്‍, അഡ്വ. കെ എം രഘുനാഥ്, പി ദാമോദരന്‍ പ്രസംഗിച്ചു.
ശവ കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രതിനിധി സമ്മേളനം കെ പി സി സി. നിര്‍വാഹക സമിതി അംഗം കടമേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാവില്‍ പി മാധവന്‍ ക്ലാസെടുത്തു. എന്‍ പി രാജന്‍, പടയന്‍ കുഞ്ഞമ്മദ്, അച്യുതന്‍ പുതിയേടത്ത്, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, മരക്കാട്ടേരി ദാമോദരന്‍, ശ്രീജേഷ് ഊരത്ത്, പി അജിത്ത്, പ്രസംഗിച്ചു. പപ്പേട്ടന്‍ സ്മരണിക കടമേരി ബാലകൃഷ്ണന് നല്‍കി സുധീരന്‍ പ്രകാശനം ചെയ്തു.

---- facebook comment plugin here -----

Latest