വി ഡി സതീശന്റെ പരാര്‍ശം ശരിയല്ലെന്ന് എ സി ജോസ്

Posted on: March 5, 2015 5:32 am | Last updated: March 4, 2015 at 11:33 pm
SHARE

കൊച്ചി: താക്കോല്‍സ്ഥാനത്തെത്തിയ നേതാക്കള്‍ താക്കോല്‍ പൂട്ടി പോക്കറ്റിലിട്ടു നടക്കുകയാണെന്നും പുതുതലമുറക്കു വേണ്ടി സ്ഥാനം ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറാകുന്നില്ലെന്നുമുള്ള വി ഡി സതീശന്‍ എം എല്‍എയുടെ പരാര്‍ശം ശരിയല്ലയെന്ന് മുന്‍ എം പി എ സി ജോസ്. എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തില്‍ ആരെങ്കിലും സ്ഥാനം ഒഴിഞ്ഞു തരണമെന്നുപറയുന്നത് ശരിയല്ല. സ്ഥാനമാനങ്ങള്‍ ആരും ദാനമായി കൊടുക്കുന്നതല്ല, പയറ്റി നേടുന്നതാണ്. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കെ എസ് യു മഹാരാജാസ് യൂനിറ്റ് കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിനെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങളെകുറിച്ച് പുറത്തു പറയുന്നത് ശരിയല്ല.
അതു പാര്‍ട്ടിക്കകത്തു തന്നെ സംസാരിച്ചു തീര്‍ക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരെയുള്ള പരാമര്‍ശത്തിന് മുമ്പ് കോടതി സുധീരന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.