ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ രാജ്യങ്ങളുമായും അമേരിക്ക ചര്‍ച്ച നടത്തും

Posted on: March 5, 2015 4:11 am | Last updated: March 4, 2015 at 11:11 pm
SHARE

വാഷിംഗ്ടണ്‍: ഇറാന്റെ ആണവായുധ പദ്ധതി സംബന്ധിച്ച് ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ രാജ്യങ്ങളുമായി അമേരിക്ക ചര്‍ച്ച നടത്തും. യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി ശനിയാഴ്ചയാണ് ഈ രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തുക. അമേരിക്കയും ഇറാനും തമ്മില്‍ ആണവ പദ്ധതി സംന്ധിച്ച് കരാറിനൊരുങ്ങുന്നതിനിടെയാണ് ഈ നടപടി.
കരാര്‍ നിശ്ചയിച്ചിരിക്കുന്ന മാര്‍ച്ച് 31ന് മുമ്പ് ദുഷ്‌കരമായ വെല്ലുവിളിക്ക് നിര്‍ദേശം തേടിയാണ് ചര്‍ച്ചയെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് ഓഫീസര്‍ പറഞ്ഞു. ഇറാനും യു എസും തമ്മിലുള്ള ചര്‍ച്ച മാര്‍ച്ച് 15ന് വീണ്ടും നടക്കാനിരിക്കെയാണ് അമേരിക്ക സഖ്യരാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നത്.
ഇറാന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്.