Connect with us

National

സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷന്‍: 705.45 കോടി വിതരണം ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ജനുവരി വരെ സ്വാതന്ത്ര്യ സമര പോരാളികള്‍ക്കും അവരുടെ ആശ്രിത കുടുംബാംഗങ്ങള്‍ക്കുമിടയില്‍ 705.45 കോടി രൂപ പെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്തു. രാജ്യസഭയില്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു രേഖാമൂലം വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
2013 – 14 സാമ്പത്തിക വര്‍ഷത്തില്‍ സ്വാതന്ത്ര്യ സമര പോരാളി പെന്‍ഷന്‍ പദ്ധതി ഇനത്തില്‍ സ്വാതന്ത്ര്യസമര പോരാളികള്‍ക്കും അവരുടെ അര്‍ഹതയുള്ള ആശ്രിതര്‍ക്കുമിടയില്‍ 826.11 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ സൈനിക് സമ്മാന്‍ പെന്‍ഷന്‍ പദ്ധതിയനുസരിച്ചുള്ള മറ്റ് സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
2015 ജനുവരി ഒന്ന് വരെയുള്ള കണക്കനുസരിച്ച് 11,434 സ്വാതന്ത്ര്യ സമര പോരാളികളാണുള്ളത്. സ്വാതന്ത്ര്യ സമര പോരാളികളുടെ ആശ്രിതരായി 24,466 പേരുമുണ്ടെന്ന് മന്ത്രി അറിയിച്ചു. തെലങ്കാനയില്‍ 2,519 സ്വാതന്ത്ര്യ സമര പെന്‍ഷന്‍കാരുണ്ട്. മഹാരാഷ്ട്രയില്‍ ഇവരുടെ എണ്ണം 1,494 ആണ്. ബീഹാറില്‍ 1436ഉം പശ്ചിമ ബംഗാളില്‍1,294ഉം സ്വാതന്ത്ര്യ സമര പോരാളികളുണ്ട്.
സ്വാതന്ത്ര്യസമര പോരാളികളുടെ ആശ്രിതരെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പെന്‍ഷന്‍കാരുള്ളത് പശ്ചിമ ബംഗാളിലാണ്- 4,316 പേര്‍. തെലങ്കാനയില്‍ 3,313 ഉം മഹാരാഷ്ട്രയില്‍ 2,638ഉം ബീഹാറില്‍ 2366 പേരുമാണ് ആശ്രിത പെന്‍ഷന്‍ വാങ്ങുന്നത്.

Latest