ഇന്ത്യന്‍ മാങ്ങകളുടെ നിരോധം ഇ യു ഒഴിവാക്കി

Posted on: March 5, 2015 5:52 am | Last updated: March 4, 2015 at 10:52 pm
SHARE

ന്യൂഡല്‍ഹി: ഇന്ത്യന്‍ മാങ്ങകള്‍ക്ക് ഏര്‍പ്പെടുത്തിയ ഇറക്കുമതി വിലക്ക് യൂറോപ്യന്‍ യൂനിയന്‍ നീക്കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചുമത്തിയ വിലക്ക് യൂറോപ്യന്‍ യൂനിയന്‍ കഴിഞ്ഞ മാസം 12 നാണ് നീക്കം ചെയ്തതെന്ന് കേന്ദ്ര വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയെ രേഖാമൂലം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മെയ് ഒന്നിനാണ് അല്‍ഫോന്‍സ മാമ്പഴത്തിന് യൂറോപ്യന്‍ യൂനിയനിലെ 28 രാജ്യങ്ങളും താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതു കൂടാതെ നാല് പച്ചക്കറി വിഭവങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ചേമ്പ്, പാവല്‍, പടവലങ്ങ, വഴുതന തുടങ്ങിയ പച്ചക്കറി വിഭവങ്ങള്‍ക്കാണ് യൂറോപ്യന്‍ യൂനിയന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പച്ചക്കറിയുടെ വിലക്ക് സംബന്ധിച്ച തീരുമാനമായിട്ടില്ലെന്ന് സീതാരാമന്‍ അറിയിച്ചു. പച്ചക്കറി വിഭവങ്ങള്‍ നല്ല നിലവാരമുണ്ടാകണമെന്നും പകര്‍ച്ച വ്യാധിയുണ്ടാക്കുന്ന ഭയമാണ് യൂറോപ്യന്‍ യൂനിയനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2012ല്‍ 67.3 ലക്ഷം ഡോളറിനും 2013ല്‍ 1.9 കോടി ഡോളറിനുമാണ് യൂറോപ്യന്‍ യൂനിയന്‍ ഇന്ത്യനന്‍ മാമ്പഴം ഇറക്കുമതി ചെയ്തത്.