കരിപ്പൂര്‍ എയര്‍പോര്‍ട്ട് അടച്ചാലും ഹജ്ജ് യാത്രയെ ബാധിക്കില്ല

Posted on: March 5, 2015 2:49 am | Last updated: March 4, 2015 at 10:49 pm
SHARE

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ കാര്‍പെറ്റിംഗിനായി (റീ ടാറിംഗ്) ഒരു വര്‍ഷത്തേക്ക് ഭാഗികമായി അടച്ചിടുന്നത് ഹജ്ജ് യാത്രയെ ഒരു നിലക്കും ബാധിക്കില്ല.
റണ്‍വേ കാര്‍പെറ്റിംഗ് ഹജ്ജ് യാത്രയെ ബാധിക്കാത്ത തരത്തില്‍ ക്രമപ്പെടുത്തുന്നതിന് വിദേശകാര്യ വകുപ്പും വ്യോമയാന വകുപ്പും വിമാനക്കമ്പനിയും തമ്മില്‍ ഇതുസംബന്ധമായി ധാരണയുണ്ടാക്കും. ഹജ്ജ് യാത്രക്ക് വലിയ വിമാനങ്ങളൊഴിവാക്കി 300 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇടത്തരം വിമാനങ്ങള്‍ സര്‍വീസിനുപയോഗിച്ചാല്‍ കരിപ്പൂരില്‍ നിന്നു തന്നെ ഹജ്ജ് യാത്ര സാധ്യമാകും.
60 കോടി രൂപ ചെലവിലാണ് വിമാനത്താവള റണ്‍വേ പൂര്‍ണമായും കാര്‍പെറ്റിംഗ് നടത്തുന്നത്. കാര്‍പെറ്റിംഗ് ആരംഭിച്ച് ആദ്യ എട്ട് മാസം വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിന് അനുമതിയുണ്ടായിരിക്കില്ല. എന്നാല്‍ പ്രവൃത്തി നടക്കാത്ത വേളയില്‍ (രാത്രി എട്ട് മുതല്‍ അടുത്ത ദിവസം ഉച്ചക്ക് 12 വരെ) ഇടത്തരം വിമാനങ്ങള്‍ക്കും ചെറിയ വിമാനങ്ങള്‍ക്കും പതീവുപോലെ സര്‍വീസ് നടത്താവുന്നതാണ്.