ഹജ്ജ് : കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ ബന്ധപ്പെടണം

Posted on: March 5, 2015 2:47 am | Last updated: March 4, 2015 at 10:48 pm
SHARE

കൊണ്ടോട്ടി : ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷിച്ചവര്‍ക്കുള്ള കവര്‍ നമ്പറുകള്‍ അയച്ചു കഴിഞ്ഞു. ഈ മാസം പത്തിനകം കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04832710717. അതേസമയം ഹജ്ജ് അപേക്ഷകരുടെ ഡാറ്റാ എന്‍ട്രി ശനിയാഴ്ചയോടെ പൂര്‍ത്തിയാകും. ഇതോടെ ഈ വര്‍ഷത്തെ മൊത്തം അപേക്ഷകരുടെ എണ്ണം വ്യക്തമാകും.