ഷാര്‍ജയി ല്‍ ‘വൈ ഐ സി സി’ വേള്‍ഡ് കപ്പ്

Posted on: March 4, 2015 8:04 pm | Last updated: March 4, 2015 at 8:04 pm
SHARE

cricketദുബൈ: ക്രിക്കറ്റ് കളിയുടെ ലോക മാമാങ്കത്തിന്റെ ആരവങ്ങളുയര്‍ത്തി ജി സി സി രാജ്യങ്ങളിലെ ആദ്യ ക്രിക്കറ്റ് ലോക കപ്പ് അനുകരണ മത്സരം ഷാര്‍ജയില്‍ നടക്കുന്നു. പ്രവാസ ലോകത്തെ ക്രിക്കറ്റ് സ്‌നേഹികള്‍ക്ക് ആവേശം പകര്‍ന്ന് 13 ന് വെള്ളിയാഴ്ച കാലത്ത് 8.30 മുതല്‍ ഷാര്‍ജയിലെ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ‘ഐ സി സി’ ലോകകപ്പിന്റെ അനുകരണമെന്നോണം പ്രവാസ ലോകത്തും മത്സരം അരങ്ങേറുന്നത്.
യു എ ഇ യിലെ യൂത്ത് ഇന്ത്യ ക്രിക്കറ്റ് ക്ലബ്ബി (വൈ ഐ സി സി)ന്റെ ആഭിമുഖ്യത്തില്‍ ഡെസേര്‍ട്ട് കബ്‌സ് ക്ലബുമായി സഹകരിച്ചാണ് വ്യത്യസ്തമായൊരു ക്രിക്കറ്റ് മത്സരത്തിന് വേദിയൊരുക്കുക. ലോകോത്തര ക്രിക്കറ്റ് രാജാക്കന്മാരുടെ ഫാന്‍സ് കളിക്കാര്‍ അണിനിരക്കുന്ന ക്രിക്കറ്റ് മേള ഗള്‍ഫ് രാജ്യങ്ങളില്‍ ഇതാദ്യമാണ്.
ഐ സി സി വേള്‍ഡ് കപ്പില്‍ അണിനിരക്കുന്ന പ്രമുഖ ടീമുകളുടെ യുഎഇ യിലെ ഫാന്‍സുകളും ക്ലബ്ബുകളുമാണ് മത്സരത്തില്‍ മാറ്റുരക്കാനിറങ്ങുക. ആസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ന്യുസിലാന്റ്, തുടങ്ങിയ ടീമുകളെ പ്രധിനിധീകരിച്ചാ യിരിക്കും ടൂര്‍ണമെന്റ്, 13 നുള്ള ഏകദിന മത്സരത്തിന്റെ മുന്നോടിയായി ആറിന് ഷാര്‍ജ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ തന്നെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കും. യു എ ഇയിലെ പ്രമുഖരായ 16 ടീമുകള്‍ അണിനിരക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലൂടെയാണ് എട്ട് ടീമുകളെ 13 ലെ ഏകദിന ടൂര്‍ണമെന്റിലേക്ക് തെരഞ്ഞെടുക്കുക. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ടീമുകളാണ് നറുക്കെടുപ്പിലൂടെ ലോക രാജ്യങ്ങളുടെ പേര് സ്വീകരിച്ച് ഏകദിന പോരാട്ടത്തിനിറങ്ങുക. ഓരോ ടീമുകളും അവര്‍ പ്രധിനിധീകരിക്കുന്ന ടീമുകളുടെ ജേഴ്‌സി അണിഞ്ഞ് മത്സരത്തിനെത്തുന്നത് കാണികളില്‍ ഏറെ ആവേശം പടര്‍ത്തും. കൂടാതെ ഓരോ രാജ്യങ്ങളുടെ ദേശീയ ഗാനത്തോടെയായിരിക്കും മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഏകദിന മത്സരത്തില്‍ ക്വാര്‍ട്ടര്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നീ രീതിയിലായിരിക്കും മത്സരം. പ്രീ ക്വാര്‍ട്ടര്‍ മാച്ച് പത്ത് ഓവറും മറ്റു കളികള്‍ എട്ട് ഓവറുമായിരിക്കും.
ഫൈനലില്‍ വിജയികളാവുന്ന ടീമിന് വേള്‍ഡ് കപ്പ് മാതൃകയിലുള്ള ട്രോഫിയായിരിക്കും സമ്മാനിക്കുക. യു എ ഇ യിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് കുടുംബ സമേതം കളി വീക്ഷിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും യൂത്ത് ഇന്ത്യ ക്ലബ് യു എ ഇ കേന്ദ്ര കണ്‍വീനര്‍ താഹ അബ്ദുള്ള ഹൈദര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050- 4886826 എന്ന നമ്പറില്‍ ബന്ധപ്പെടണം.