പാനസോണിക് വിളക്കുകള്‍ ഇറങ്ങി

Posted on: March 4, 2015 6:00 pm | Last updated: March 4, 2015 at 6:56 pm
SHARE

ദുബൈ: പാനസോണിക് ഗ്രൂപ്പ് കമ്പനിയുടെ കീഴിലുള്ള പാനസോണിക് മാര്‍ക്കറ്റിങ് വിവിധ ആവശ്യങ്ങള്‍ക്കായുള്ള 126 തരം എല്‍ ഇ ഡി വിളക്കുകള്‍ വിപണിയിലിറക്കും.
ഊര്‍ജക്ഷമതയിലും ഊര്‍ജസംരക്ഷണത്തിലും മുന്നിട്ടുനില്‍ക്കുന്നതാണ് പുതിയ എല്‍ ഇ ഡി ബള്‍ബുകളെന്ന് പാനസോണിക് സാരഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. താമസയിടങ്ങള്‍ക്കും വാണിജ്യകേന്ദ്രങ്ങള്‍ക്കും ഉപയുക്തമായവയാണ് എല്ലാ മോഡലുകളും. പാനസോണിക്കിന്റെ കീഴിലുള്ള ‘ആങ്കര്‍’ ആണ് ഇവ വിപണിയിലെത്തിക്കുന്നത്. മെയ് മാസത്തോടെ യു എ ഇയില്‍ ഇവ ലഭ്യമാവും. താമസിയാതെ മറ്റ് രാജ്യങ്ങളിലേക്കും വിപണനം ചെയ്യും. പരമ്പരാഗത വൈദ്യുതി വിളക്കുകള്‍ക്കാവശ്യമായ വൈദ്യുതോര്‍ജത്തിന്റെ 90 ശതമാനം കുറവ് മതി പുതിയ എല്‍ ഇ ഡി ബള്‍ബുകള്‍ക്കെന്ന് സാരഥികള്‍ അവകാശപ്പെട്ടു.