Connect with us

Gulf

ബോട്ട് ഷോ തുടങ്ങി

Published

|

Last Updated

ദുബൈ: ദുബൈ രാജ്യാന്തര ബോട്ട് ഷോ ആരംഭിച്ചു. മിനാ സിയാഹി മറൈന്‍ ക്ലബ്ബിലാണ് ബോട്ട് ഷോ. ഈ മാസം ഏഴുവരെ നീണ്ടുനില്‍ക്കും. വൈവിധ്യമാര്‍ന്ന ബോട്ടുകളുടെയും യോട്ടുകളുടെയും മറ്റു ജലയാനങ്ങളുടെയും വന്‍നിരയുമായി ലോകത്തിലെ പ്രമുഖ കമ്പനികള്‍ എത്തി. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മേഖലയിലെ ഏറ്റവും വലിയ മേളയില്‍ നൂറു കോടി ദിര്‍ഹം വിലമതിക്കുന്ന ബോട്ടുകള്‍ പ്രദര്‍ശനത്തിനുണ്ട്. മൂന്നു മുതല്‍ രാത്രി ഒന്‍പതര വരെയാണ് പ്രവേശനം.
54 രാജ്യങ്ങളില്‍നിന്നു 800ല്‍ ഏറെ കമ്പനികള്‍ ബോട്ട് ഷോക്ക് എത്തിയിട്ടുണ്ട്. 120 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെയും പ്രതീക്ഷിക്കുന്നു. ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന യു എസും ഇറ്റലിയുമാണ് ഇത്തവണയും മേളയുടെ അമരത്ത്. ജിബൂട്ടി, ഇന്തൊനീഷ്യ, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങള്‍ ആദ്യമായി മേളയ്‌ക്കെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
അല്‍ ഷാലി മറൈന്‍ നിര്‍മിച്ച 54.5 ലക്ഷം ഡോളര്‍ വിലയുള്ള എ എസ് 100 മോഡല്‍ സൂപ്പര്‍ യോട്ട് ആണ് മേളയിലെ മുഖ്യആകര്‍ഷണങ്ങളിലൊന്ന്. പവര്‍ബോട്ടുകള്‍, യോട്ടുകള്‍, കട്ടമരത്തിന്റെ ആധുനിക മാതൃകകള്‍ തുടങ്ങിയവ മേളയിലുണ്ടാകും. സ്‌പോര്‍ട്‌സ് ഫിഷിങ്, വാട്ടര്‍ സ്‌പോര്‍ട്‌സ്, വാട്ടര്‍ ലൈഫ് സ്‌റ്റൈല്‍ തുടങ്ങിയവയ്ക്കായി പ്രത്യേക വിഭാഗമുണ്ടായിരിക്കും.

Latest