Connect with us

Gulf

സ്മാര്‍ട്ഫോണില്‍ ഫൈവ് എസ്; ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ്,സാമൂഹിക മാധ്യമം ഫേസ്ബുക്ക്

Published

|

Last Updated

ദുബൈ: യു എ ഇയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണ്‍ ആപ്പിള്‍ ഐഫോണ്‍ ഫൈവ് എസ് ആണെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി. 2014 അവസാന പാദത്തിലെ കണക്കനുസരിച്ചാണിത്. നാലു ശതമാനം പേര്‍ ഫൈവ്എസ് മൊബൈല്‍ ഉപയോഗിക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 61 ശതമാനം സ്മാര്‍ട് ഫോണാണ് കൊണ്ടുനടക്കുന്നത്. രണ്ടാം സ്ഥാനം ഐഫോണ്‍ ഫൈവിനാണ് സാംസങ് എസ് ത്രീക്ക് മൂന്നാം സ്ഥാനമുണ്ട്. മൊത്തം ഹാന്‍ഡ് സെറ്റുകളില്‍ നോക്കിയ 105 ആണ് ഫൈവ് എസിനു പിന്നിലുള്ളത്. ഐ ഫോണ്‍ ഫൈവിന് മൂന്നാം സ്ഥാനവും നോക്കിയ 101ന് നാലാം സ്ഥാനവുമുണ്ട്. ആറാം സ്ഥാനത്തുള്ള എസ്ത്രീയാണ് സാംസങ്ങില്‍ മുമ്പന്‍. ഐ ഫോണ്‍ സിക്‌സിന് എട്ടാം സ്ഥാനമാണ്. ആപ്പിള്‍, സാംസങ് എന്നീ ബ്രാന്‍ഡുകള്‍ക്ക് വന്‍സ്വീകാര്യതയുണ്ട്. വില്‍പനയില്‍ വര്‍ധനവുണ്ട്. അതേ സമയം ബ്ലാക്ക്‌ബെറിക്ക് ആവശ്യക്കാര്‍ കുറഞ്ഞുവരുന്നു. ലെനോവോ, ഹ്യൂവി എന്നീ ബ്രാന്‍ഡുകള്‍ മുന്നേറുന്നു.
സ്മാര്‍ട് ഫോണുകളില്‍ ഐ ഫോണ്‍ സിക്‌സിന് മൂന്നാം സ്ഥാനമുണ്ട്. മൊത്തം ഹാന്‍ഡ്‌സെറ്റ് ഉപയോക്താക്കളില്‍ ഫൈവ് എസ് ഉപയോഗിക്കുന്നവര്‍ നാലു ശതമാനം, നോക്കിയ 105 ഉപയോഗിക്കുന്നവര്‍ മൂന്നു ശതമാനം. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകളാണ് കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത്.
ആപ്പിളിന്റെ ഐ ഒ എസ് ഉപയോക്താക്കളുടെ എണ്ണം കൂടിവരുന്നു. ഐട്യൂണ്‍സ് ആണ് ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന ആപ്ലിക്കേഷന്‍സ്. 91 ശതമാനം പേര്‍ ഫേസ്ബുക്ക് സന്ദര്‍ശിക്കുന്നു.

Latest