ഇന്‍ഷുറന്‍സ് ബില്‍ ലോക്‌സഭ പാസാക്കി

Posted on: March 4, 2015 6:23 pm | Last updated: March 5, 2015 at 12:01 am
SHARE

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് ബില്‍ ലോക്‌സഭ പാസാക്കി. ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നതാണ് പുതിയ ബില്‍. ബില്ലിന്‍മേല്‍ ഇടതുപക്ഷം കൊണ്ടുവന്ന ഭേദഗതി ലോക്‌സഭ വോട്ടിനിട്ടു തള്ളി. രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാലാണു ബില്‍ ആദ്യം ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 26 ശതമാനത്തില്‍ നിന്നു 49 ആക്കാനുള്ള ഭേദഗതി ബില്‍ 2008 മുതല്‍ രാജ്യസഭയുടെ പരിഗണനയിലുള്ളതാണ്. പ്രതിപക്ഷം ഒന്നടങ്കം എതിര്‍ക്കുന്നതിനാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുകയും ചെയ്തിരുന്നു.