യുഎഇയെ പാകിസ്ഥാന്‍ തകര്‍ത്തു

Posted on: March 4, 2015 3:04 pm | Last updated: March 5, 2015 at 12:00 am
SHARE

Pakistan v United Arab Emirates - 2015 ICC Cricket World Cupനേപ്പിയര്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാന് യുഎഇക്കെതിരെ തകര്‍പ്പന്‍ വിജയം. 129 റണ്‍സിനാണ് പാകിസ്ഥാന്‍ യുഎഇയെ തോല്‍പ്പിച്ചത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 339 റണ്‍സിന് മറുപടിയായി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുക്കാനേ യുഎഇക്ക് കഴിഞ്ഞുള്ളൂ. എങ്കിലും 50 ഓവറും പിടിച്ച് നില്‍ക്കാനയതില്‍ യുഎഇക്ക് ആശ്വസിക്കാം. അഹമ്മദ് ഷെഹ്‌സാദാണ് കളിയിലെ കേമന്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തിലേ ഒരു വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മികച്ച സ്‌കോറിലേക്ക് ബാറ്റേന്താനായി. ടീം സ്‌കോര്‍ 10ല്‍ നില്‍ക്കേ 4 റണ്‍സെടുത്ത ജംഷദിനേയാണ് ആദ്യം നഷ്ടപ്പെട്ടത്. പിന്നീട് ഷെഹ്‌സാദ് (93), സുഹൈല്‍ (70), മിസ്ബാഹ് (65), മഖ്‌സൂദ് (45) തുടങ്ങിയവരുടെ മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തു. യുഎഇക്കായി മഞ്ജുള ഗുരുഗ് നാല് വിക്കറ്റ് നേടി.
മറുപടി ബാറ്റിങിനിറങ്ങിയ യുഎഇക്ക് പൊരുതി നോക്കാന്‍ പോലും കെല്‍പ്പുണ്ടായിരുന്നില്ല 25 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. ഷെയ്മാന്‍ അന്‍വര്‍(63), ഖുറം ഖാന്‍ (43),
അംജാദ് ജാവേദ് (40), സ്വപ്‌നില്‍ പാട്ടീല്‍ (36) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു. 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സായിരുന്നു യുഎഇയുടെ സമ്പാദ്യം.