Connect with us

National

എഎപിയില്‍ പൊട്ടിത്തെറി; നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനം രാജിവച്ചു. ഇതിനുപിന്നാലെ യോഗേന്ദ്ര യാദവും പ്രശാന്ത് ഭുഷണും എഎപി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവച്ചു. ഡല്‍ഹിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്ന് കെജ്‌രിവാള്‍ അറിയിച്ചു. പാര്‍ട്ടിയേയും ഭരണത്തേയും നയിക്കുന്നത് അമിത ഭാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എഎപി ദേശീയ നിര്‍വാഹക സമിതിയോഗം ചേരാനിരിക്കെയാണ് നേതാക്കളുടെ രാജി. ഇവരുടെ രാജി സ്വീകരിക്കണമോ എന്നതാകും ഇനി യോഗത്തിന്റെ അജണ്ട. നേരത്തെ കെജ്‌രിവാള്‍ രാജി സന്നദ്ധ അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടി അംഗീകരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് എഎപിയില്‍ ഭിന്നത രൂക്ഷമാകുകയും കെജ്‌രിവാള്‍ കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യമുയരുകയുമായിരുന്നു. യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ഉള്‍പ്പെടെയുള്ളവരായിരുന്നു ഈ ആവശ്യത്തിന് പിന്നില്‍. തുടര്‍ന്നാണ് ഇന്ന് യോഗം വിളിച്ചത്. യോഗത്തില്‍ ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതിയിരുന്നത്. ഇതിനിടെയാണ് കെജ്‌രിവാളിന്റെ രാജിക്ക് പിന്നാലെ ഇരു നേതാക്കളുടേയും രാജി.