Connect with us

National

ഡല്‍ഹി പ്രതിയുടെ അഭിമുഖം: നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംക്കേസിലെ പ്രതിയുടെ അഭിമുഖം ചിത്രീകരിച്ചത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുമെന്ന് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി രാജ്യസഭയെ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നടപടിയെടുത്ത ശേഷം അത് സഭയെ അറിയിക്കണമെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ റൂളിങ് നല്‍കി.

 ബിബിസി ന്യൂസിന് വേണ്ടി ബ്രിട്ടീഷ് സംവിധായക ലെസ്ലി ഉദ്‌വീന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയിലാണ് കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി കൂട്ടമാനഭംഗത്തിലെ പ്രതിയായ മുകേഷ് സിങിന്റെ അഭിമുഖം. ഇതില്‍ മുകേഷ് സിങ് നടത്തുന്ന പരാമര്‍ശങ്ങളാണ് വിവാദമായത്. ജയിലധികൃതരുടേയും ആഭ്യന്തരമന്ത്രാലയത്തിന്റേയും അനുമതിയോടെയാണ് 2013 ജൂലൈയില്‍ ഇയാളുമായി അഭിമുഖം നടത്തിയതെന്ന് ലെസ്ലി ഉഡ്‌വിന്‍ വ്യക്തമാക്കി.

രാജ്യാന്തര വനിതാ ദിനത്തില്‍ സംപ്രേഷണം ചെയ്യാനിരിക്കുകയായിരുന്നു ഡോക്യുമെന്ററി. പീഡന ശ്രമത്തിനിടെ എതിര്‍ത്തതിനാലാണ് പെണ്‍കുട്ടിയെ കൊന്നതെന്നും എതിര്‍ക്കാതെ സഹകരിച്ചിരുന്നുവെങ്കില്‍ കൊല്ലില്ലായിരുന്നുവെന്നും അഭിമുഖത്തില്‍ മുകേഷ് സിംഗ് പറയുന്നുണ്ട്. പുരുഷന്മാരല്ല, രാത്രി ഒമ്പത് മണിക്കു ശേഷം പുറത്തിറങ്ങുന്ന സ്ത്രീകള്‍ തന്നെയാണ് ബലാത്സംഗത്തിന് ഉത്തരവാദികളെന്നും ഇയാള്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതാണ് പൊതുജനത്തിന്റെ പ്രകോപനത്തിന് കാരണമായത്.
“ഇന്ത്യാസ് ഡോട്ടര്‍” എന്ന ഈ ഡോക്യുമെന്ററി ഇന്ത്യയിലെ ന്യൂസ് ചാനലുകള്‍ സംപ്രേഷണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കി. വാര്‍ത്താ വിനിമയ മന്ത്രാലയമാണ് ഇന്ത്യയിലെ ന്യൂസ് ചാനലുകള്‍ക്ക് നോട്ടീസ് നല്‍കിയത്. ഡോക്യുമെന്ററി ബിബിസി അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സംപ്രേഷണം ചെയ്യും. ഇന്ത്യയില്‍ എന്‍ഡിടിവിയായിരുന്നു
ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാനിരുന്നത്.

Latest