Connect with us

Palakkad

നേര്‍ച്ചാഘോഷം: ആനകളുടെ ഫിറ്റ്‌നസ് ഹാജരാക്കണം

Published

|

Last Updated

കൊപ്പം: നേര്‍ച്ചാഘോഷത്തില്‍ പങ്കെടുപ്പിക്കുന്ന ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എല്ലാ ഉപകമ്മിറ്റികളും ഹാജരാക്കണമെന്ന് നേര്‍ച്ച ദേശീയോത്സവത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ആലോചനായോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രി 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി ഉണ്ടാകും. വ്യാജമദ്യത്തിനെതിരെ കര്‍ശനടപടി സ്വീകരിക്കും. പട്ടാമ്പി പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും ശുചീകരണപ്രവര്‍ത്തനം നടത്തും. ഹോട്ടലുകളും ബേക്കറികളും മറ്റു സ്ഥാപനങ്ങളും പരിശോധിക്കും. 24മണിക്കൂര്‍ വൈദ്യുതിയും ഫയര്‍ഫോഴ്‌സ് യൂണിറ്റ് സജ്ജമാക്കാനും തീരുമാനിച്ചു.
സി പി മുഹമ്മദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ പി വാപ്പുട്ടി, ഒറ്റപ്പാലം സബ് കലക്ടര്‍ നൂഹ് പി ബാവ, ഡിവൈഎസ്പി സുനീഷ്‌കുമാര്‍, സിഐ എ.ജെ. ജോണ്‍സണ്‍, തഹസില്‍ദാര്‍ ഗിരീഷ്‌കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ദീപക്കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ആര്‍.രതിനാഥ്, പഞ്ചായത്തംഗങ്ങളായ എം കെ മുഷ്താഖ്, പി മോഹനസുന്ദരന്‍, കെ അജയ്കുമാര്‍, നേര്‍ച്ചാഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ ആര്‍ നാരായണസ്വാമി, ജനറല്‍സെക്രട്ടറി ബഷീര്‍, ട്രഷറര്‍ കെ എ നിസാര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ബാബു കോട്ടയില്‍, കെ എച്ച് ഗഫൂര്‍ സംസാരിച്ചു.