Connect with us

Palakkad

പാല്‍ ക്ഷാമം പരിഹരിക്കാന്‍ മില്‍മ പുല്‍കൃഷി വ്യാപകമാക്കുന്നു

Published

|

Last Updated

പാലക്കാട്: പച്ചപുല്ലിന് ക്ഷാമം നേരിട്ട് തുടങ്ങിയതോടെ പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ മില്‍മ പുല്‍കൃഷി വ്യാപനത്തിന് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി പച്ചപുല്ല്, സൈലേജ്, പുല്‍വിത്ത് എന്നിവ വിതരണം ചെയ്യുന്നതും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും സബ്‌സിഡിയും നല്‍കുന്നുണ്ട്.
ഇതിനായി ഈ സാമ്പത്തിക വര്‍ഷം പത്തു ലക്ഷം രൂപയുടെ പദ്ധതിക്കാണ് മില്‍മ തയ്യാറെടുക്കുന്നത്. അഞ്ച് ഏക്കറില്‍ പുതുതായി കൃഷി ചെയ്യുന്നവര്‍ക്കും യൂണിയന്‍ മുഖേന പുല്ല് വിതരണം ചെയ്യുന്നതുമായ സംരംഭകര്‍ക്ക് ഏക്കറിന് ഇരുപതിനായിരം രൂപ പ്രകാരം പരമാവധി ഒരു ലക്ഷം രൂപ നല്‍കും. മൂന്ന് യൂണിറ്റുകള്‍ക്കാണ് ഇത് നല്‍കുന്നത്.— സൈലേജ് നിര്‍മാണത്തിനാവശ്യമായ സൈലോബാഗ് വാങ്ങുന്നതിന് 200 രൂപ നല്‍കും. 300 യൂണിറ്റുകള്‍ക്കാണ് ഇത് നല്‍കുന്നത്. യന്ത്രവല്‍കൃത ചാഫ് കട്ടറുകള്‍ വാങ്ങുന്നതിന് ഇരുപതിനായിരം രൂപ നല്‍കുന്നുണ്ട്. മൂന്ന് യൂണിറ്റുകള്‍ക്കാണ് സബ്‌സിഡി നല്‍കുക.
പുല്ല് മുറിക്കുന്നതിനു ള്ള യന്ത്രങ്ങള്‍ മുപ്പതിനായിരം രൂപ നിരയ്ക്കില്‍ മൂന്ന് ബ്രഷ് കട്ടറുകള്‍ വാങ്ങുന്നതിന് തൊണ്ണൂറായിരം രൂപയും നല്‍കുന്നുണ്ട്. ആഗോളതലത്തില്‍ പുല്‍കൃഷിയില്‍ ഗവേഷണം നടത്തുന്ന അഡ്വാന്റ ഇന്ത്യ എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത ന്യൂട്രിഫീഡ്, ഷുഗര്‍ ഗ്രീസ് എന്നീ രണ്ട് ഇനങ്ങളില്‍ പെട്ട വാര്‍ഷിക വിളകളായ പുല്ലുകള്‍ കേരളത്തില്‍ ആദ്യമായി പാലക്കാട് ജില്ലയിലെ എരുത്തേമ്പതിയിലാണ് കൃഷി ചെയ്യുന്നത്.— ഷുഗര്‍ ഗ്രീസ് ഏക്കറിന് 17.—12 മെട്രിക് ടണും
ന്യൂട്രി ഫീഡ് ഏക്കറിന് 14 മെട്രിക് ടണും വിളവ് ലഭിച്ചിട്ടുണ്ട്. ഷുഗര്‍ ഗ്രീസ് കിലോഗ്രാമിന് 350 രൂപയും ന്യൂട്രിഫീഡ് കിലോഗ്രാമിന് 600 രൂപയുമാണ് ഏകദേശ വില. ഈ രണ്ടു പുല്‍വിത്തുകളും ആവശ്യകാര്‍ക്ക് ക്ഷീരസംഘങ്ങള്‍ മുഖേന ലഭ്യമാക്കുന്നതിനും മില്‍മ നടപടി സ്വീകരിച്ചിട്ടുണ്ട്.
ക്ഷീരകര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ പച്ചപുല്ല് മലബാര്‍ റൂറല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ ക്ഷീരസംഘങ്ങളിലൂടെ വിതരണം ചെയ്തു വരുന്നുണ്ട്. പുല്ല് പശുക്കള്‍ക്ക് നല്‍കുന്നതിലൂടെ കൊഴുപ്പു നിറഞ്ഞ കൂടുതല്‍ പാല്‍ ലഭ്യമാക്കാം എന്ന നിഗമനത്തിലാണ് അധികൃതര്‍.