Connect with us

Wayanad

മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ രക്ഷാകര്‍തൃത്വം: ഹിയറിംഗ് നടത്തി

Published

|

Last Updated

കല്‍പ്പറ്റ: കേന്ദ്ര സാമൂഹ്യനീതി അധികാരവല്‍ക്കരണ മന്ത്രാലയത്തിന്റെ 1999ലെ നാഷണല്‍ ടസ്റ്റ് ആക്ട് പ്രകാരം ബുദ്ധിമാന്ദ്യം,ഓട്ടിസം,മസ്തിഷ്‌ക തളര്‍വാതം,ബഹുമുഖ വൈകല്യം എന്നീ അവസ്ഥകളില്‍ ഉള്ളവരുടെ നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ ചെയര്‍മാനായ ലോക്കല്‍ ലെവല്‍ കമ്മറ്റി ഹിയറിങ്ങ് നടത്തി.20 കേസുകളില്‍ തീര്‍പ്പ് കല്‍പ്പിച്ചു.
ബുദ്ധിമാന്ദ്യം, മസ്തിഷ്‌ക തളര്‍വാതം, ഓട്ടിസം,ബഹുമുഖ വൈകല്യം എന്നീ അവസ്ഥകളിലുള്ളവര്‍ക്ക് പ്രായത്തിന് അനുയോജ്യമായ പക്വതയില്ലാത്തതിനാല്‍ യുക്തിപൂര്‍വ്വം ചിന്തിക്കുന്നതിനും തീരുമാനം എടുക്കുന്നതിനും കഴിവില്ലാത്തതിനാല്‍ 18 വയസ്സ് കഴിഞ്ഞാലും ഇവരെ മൈനര്‍ ആയി കണക്കാക്കുന്നു.അതിനാല്‍ അവര്‍ക്ക് നിയമപരമായ രക്ഷകര്‍ത്താവിനെ നിയമിക്കേണ്ടത് അനിവാര്യമാണ്. 1999ലെ നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം ജില്ലാ തലത്തില്‍ കലക്ടര്‍ അധ്യക്ഷനായ നിയമാധിഷ്ഠിതമായ ലോക്കല്‍ ലെവല്‍ കമ്മറ്റിക്ക് മാത്രമേ നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കാന്‍ അധികാരമുള്ളൂ.അപേക്ഷകള്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം.
കലക്ടര്‍ ചെയര്‍മാനായ ഈ ക്വാസി ജുഡീഷ്യല്‍ ബോഡിയില്‍ വയനാട് ജില്ലാ കണ്‍വീനറായി എം.സുകുമാരനേയും,പിഡബ്ല്യുഡി മെമ്പറായി ടി.കെ.ലൂക്കയേയും കേന്ദ്ര മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.നാഷണല്‍ ട്രസ്റ്റ് സംസ്ഥാന കോര്‍ഡിനേറ്റര്‍ വേണുഗോപാലന്‍ നായരും പ്രോഗ്രാം ഓഫീസര്‍ അഖില സന്ദും പങ്കെടുത്തു.കമ്മറ്റി നിയമ ഉപദേഷ്ടാവ് അഡ്വ.വെങ്കിട സുബ്രഹ്മണ്യന്‍, മാനവസേവാ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ ബാലസുബ്രഹ്മണ്യന്‍,ജില്ലാ രജിസ്ട്രാര്‍ ഡിവൈഎസ്പി (അഡ്മിനിസ്‌ട്രേഷന്‍),ഡിഎംഒ,ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍,സബ് രജിസ്ട്രാര്‍മാര്‍,വില്ലേജ് ഓഫീസര്‍മാര്‍ ബാങ്ക് മാനേജര്‍മാര്‍ എന്നിവരും സംബന്ധിച്ചു.

---- facebook comment plugin here -----

Latest